കൊളസ്ട്രോളിന് ഇനി ഭയപ്പെടേണ്ട. ഇത് വളരെ എളുപ്പം കുറയ്ക്കാം. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| High cholesterol cause heart attack

High cholesterol cause heart attack

High cholesterol cause heart attack : നാമോരോരുത്തരുടെയും ജീവിതത്തിന് ഇന്ന് വിലങ്ങ് തടിയായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ ഇന്ന് വളരെ കൂടുതലായി ഓരോ വ്യക്തികളിലും കാണാം. ഇതിന് കാരണം എന്ന് പറയുന്നത് നാം കഴിക്കുന്നഭക്ഷ്യവസ്തുക്കൾ തന്നെയാണ്. നാം ഏവരുടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ശരീരം ഉല്പാദിപ്പിക്കുന്ന ഈ കൊളസ്ട്രോളോടൊപ്പം അമിതമായി നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന കൊളസ്ട്രോളും കൂടുമ്പോൾ അത് ദോഷകരമായി തീരുന്നു.

നമ്മുടെ ശരീരത്തിൽ പ്രധാനമായും രണ്ടുവിധത്തിലുള്ള കൊളസ്ട്രോൾ ആണുള്ളത്. ഇതിൽ എച്ച് ഡി എൽ നല്ല കൊളസ്ട്രോളും എൽഡിഎൽ ചീത്ത കൊളസ്ട്രോളും ആണ്. ഈ ചീത്ത കൊളസ്ട്രോൾ രക്തത്തിൽ അമിതമാകുന്നത് വഴി അത് ക്രിസ്റ്റലുകളായി ഉൾപ്പെടുകയും രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുകയും അതുവഴി രക്തക്കുഴലുകൾ ചുരുങ്ങി ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ നിന്ന് പുറന്തള്ളേണ്ടത് അനിവാര്യമാണ്.

ഇത്തരത്തിലുള്ള അമിത കൊളസ്ട്രോൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങി ഈ രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ കരളിന്റെ പ്രവർത്തനത്തെ പൂർണമായി ബാധിക്കുകയും ലിവർ ഫാറ്റ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ടാകുന്നതിന് ഒരു ഘടകം എന്ന് പറയുന്നത് ജനിതകം തന്നെയാണ്. പാരമ്പര്യമായി ഇത്തരം അസുഖങ്ങൾ നമ്മുടെ അച്ഛനമ്മമാർക്ക് മറ്റു അടുത്ത.

ബന്ധുക്കൾക്കും ഉണ്ടെങ്കിൽ അത് നമുക്ക് വരാൻ സാധ്യതകൾ ഏറെയാണ്. ഇതിലും എല്ലാം അപ്പുറം നാം നമ്മുടെ ജീവിതരീതിയിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങളാണ് കാരണങ്ങൾ. ഇന്നത്തെ അമിതമായിട്ടുള്ള ഫാസ്റ്റ് ഫുഡുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെയും മറ്റും ഉപയോഗമാണ് ഇത്തരത്തിൽ ഓരോരുത്തരുടെയും ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂട്ടുന്നതും അതിന്റെ അനന്തരഫലങ്ങൾ കൂട്ടുന്നതും. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian

2 thoughts on “കൊളസ്ട്രോളിന് ഇനി ഭയപ്പെടേണ്ട. ഇത് വളരെ എളുപ്പം കുറയ്ക്കാം. ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ…| High cholesterol cause heart attack

Leave a Reply

Your email address will not be published. Required fields are marked *