Varicose veins treatment
Varicose veins treatment : ജീവിതശൈലി രോഗങ്ങളിൽ ഇന്ന് ഏറെ ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് വെരിക്കോസ് വെയിൻ എന്നത്. വെരിക്കോസ് വെയിൻ എന്നത് ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ തന്നെ ഉണ്ടാകുന്ന ഒന്നാണ്. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കാറുള്ളത്. ഇത്തരം ലക്ഷണങ്ങൾ എല്ലാ വ്യക്തികളിലും ഒരുപോലെ കാണണമെന്നില്ല. പലരിലും പലവിധത്തിൽ ആയിരിക്കും ഇത്തരം വെരിക്കോസ് വെയിൻ കാണുന്നത്.
പ്രധാനമായും ഇത് കാലുകളിലെ ഞരമ്പ് തടിച്ചു വീർത്തിരിക്കുന്നതായിട്ടാണ് കാണുന്നത്. എന്നാൽ ഇത് എല്ലാവരിലും ഉണ്ടാകണമെന്ന് ഇല്ല. ചിലരിൽ ഇത് ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാലുകളുടെ പാദങ്ങളിലും കണ്ണിയിലും കറുത്ത നിറം വരുകയും പിന്നീട് അവിടെ ചൊറിച്ചിൽ അനുഭവപ്പെടുകയും അതേ തുടർന്ന് ചൊറിഞ്ഞ് മാന്തി പൊട്ടി വ്രണങ്ങളായി രൂപപ്പെടുന്ന അവസ്ഥയും കാണാറുണ്ട്. ചിലരിൽ കാലിൽ നല്ല നീരായിട്ടായിരിക്കും ഇത് പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ എല്ലാ ലക്ഷണങ്ങളും ഉണ്ടാകാം.
ഏതൊരു അവസ്ഥയായാലും ഇത് വേദനാജനകമാണ്. കാലുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത്തരം സിറ്റുവേഷനിൽ ഉണ്ടാകുന്നത്. ഇവയുടെ പ്രധാന കാരണം എന്ന് പറയുന്നതും നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. അമിതമായ കൊഴുപ്പ് അടങ്ങിയതും ഷുഗർ അടങ്ങിയതുമായുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാൽ മാത്രമേ ഇത്തരം രോഗത്തിൽ നിന്ന് ഓരോരുത്തർക്കും മുക്തി ലഭിക്കുകയുള്ളൂ.
ഇത്തരത്തിൽ ഭക്ഷണം ക്രമീകരിക്കാതെയും ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്താതെയും ഒരു തരത്തിലുള്ള ഓപ്പറേഷനുകളുടെയോ മരുന്നുകളിലൂടെയോ ഇതിൽനിന്ന് പൂർണ്ണമായും മോചനം ലഭിക്കാൻ സാധിക്കുകയില്ല. ഓപ്പറേഷനുകളുടെയും മറ്റു പ്രക്രിയയിലൂടെയും വെരിക്കോസ് നീക്കം ചെയ്താലും ഇത്തരം ക്രമീകരണങ്ങൾ ജീവിതത്തിൽ കൊണ്ടുവന്നില്ലെങ്കിൽ ഇത് വീണ്ടും കാലുകളെ ബാധിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr