സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപകാരം ഉണ്ടാകും ഈ ചെടി… അറിയാതെ പോകല്ലേ…

പറമ്പുകളിലും വഴിയരികിലും ആരാലും ശ്രദ്ധിക്കപ്പെടാതെ കാണുന്ന ഒരു ഔഷധസസ്യമാണ് വള്ളി ഉഴിഞ്ഞ. വഴിയരികിൽ കാണപ്പെടുന്ന പല സസ്യങ്ങളുടെയും പല അത്ഭുത ഗുണങ്ങളും ഔഷധഗുണങ്ങളും നാം കണ്ടിട്ടുള്ളതാണ്. ദശപുഷ്പങ്ങളിൽ ഒന്നാണ് വള്ളി ഉഴിഞ്ഞ. ഇന്ദ്രവല്ലി എന്നും കറുത്ത കുന്നി എന്ന് വിളിക്കുന്ന വള്ളി ഉഴിഞ്ഞ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇത് നമ്മളിൽ പലർക്കും ഉണ്ടാകുന്ന നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്.

ഇതിന്റെ അടുക്കലൂടെ പല തവണ പോയിട്ടുണ്ടെങ്കിലും നമുക്ക് ശല്യമുണ്ടാക്കുന്ന പല രോഗങ്ങളും ഭേദമാക്കാൻ ഈ കുഞ്ഞു ചെടിക്ക് കഴിയുമെന്ന് പലർക്കും അറിയാത്ത കാര്യമാണ്. മുത്തശ്ശി വൈദ്യത്തിലും ആയുർവേദത്തിലും ഗൃഹവൈദ്യത്തിലും എല്ലാം ഈ ചെടിയെ പറ്റി നല്ലവണ്ണം പറയുന്നുണ്ട്. ഇതിന്റെ ഉപയോഗങ്ങൾ കൃത്യമായി അറിയാവുന്ന വരുടെ ഉപദേശം മാത്രം എടുത്തുകൊണ്ടേ ഇത്തരം പ്രയോഗങ്ങൾ ചെയ്യാൻ പാടുള്ളൂ.

പുരുഷന്മാർക്ക് ഉണ്ടാകുന്ന വൃഷണ വീക്കം എന്ന രോഗത്തിന് ഒരു ഔഷധമായി ഉഴിഞ്ഞ ഉപയോഗിക്കാറുണ്ട്. അതുപോലെ സ്ത്രീകൾക്ക് ഉണ്ടാകുന്ന നിരവധി അസുഖങ്ങൾക്ക് ഈ ചെടി ആശ്വാസം നൽകുന്നു. പ്രതിരോധശേഷി കൂട്ടാൻ ഉഴിഞ്ഞ നീരിന് പ്രത്യേക കഴിവുണ്ട്. ഈ ചെടി ഉപയോഗിച്ച് ചതവ് നീര് വേദനയും എല്ലാം മാറ്റിയെടുക്കാൻ കഴിയുന്നതാണ്. വാത സംബന്ധമായ അസുഖങ്ങൾക്കും നല്ല ആശ്വാസം ആണ് ഇത്.

ആർത്തവസംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഈ ചെടി ഉപയോഗിക്കുന്നതുകൊണ്ട് കഴിയുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *