ചിത്രങ്ങൾ കണ്ടാൽ തന്നെ ആരുടെയും മനസ്സൊന്നു പിടഞ്ഞു പോകും അത്രയേറെ ദയനീയമായ രംഗങ്ങൾ ആണ് ഇവിടെ കാണാൻ കഴിയുക. ട്യൂമർ ബാധിച്ച് വേവലാതിപ്പെടുന്ന ഒരു നായയുടെ കണ്ണ് നിറയ്ക്കുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യരെ പോലെ തന്നെ വികാരങ്ങളും വിചാരങ്ങളും ഉള്ളവർ തന്നെയാണ് മൃഗങ്ങളും. അതുകൊണ്ടുതന്നെ ഈ അവസ്ഥ ദയനീയമായി അല്ലാതെ കാണാൻ കഴിയില്ല.
ഒന്നും നടക്കാനും ചാടാനോ കഴിയാതെയിരുന്ന ഈ തെരുവ് നായ്ക്ക് പിന്നീട് സംഭവിച്ചത് കണ്ടോ. ഇത് കാണാൻ ഇടയായ അനിമൽ കിങ്ഡം ഫൗണ്ടേഷൻ ഈ നായ്ക്ക് സഹായവുമായി എത്തി. ഉടനെ തന്നെ അവളെ ഒരു ആശുപത്രിയിലേക്ക് മാറ്റി. കൃത്യമായ ചികിത്സയും മരുന്നു നൽകി. ഇത് ഒരു പുതിയ പ്രതീക്ഷയായിരുന്നു. നിരവധി ചെക്കപ്പുകൾ ക്കും മരുന്നുകൾക്കും ശേഷം ശരിയായ ആരോഗ്യത്തിലേക്ക് നായ എത്തിച്ചേർന്നു.
https://youtu.be/8uNM3-k3NnQ
എന്നാലും ആ വലിയ ട്യൂമർ നീക്കം ചെയ്യാൻ ഡോക്ടർമാർ വളരെയേറെ കഷ്ടപ്പെട്ടു. ഒരു വലിയ സർജറിയിലൂടെ ആ ട്യൂമർ പുറത്തെടുത്തു. അങ്ങനെ ആ നായയുടെ വയറിൽ ഉണ്ടായിരുന്ന ആ വലിയ ഭാരം നീക്കംചെയ്തു. സന്തോഷവാനായ ആ നായയുടെ മുഖം കാണേണ്ടതാണ്. എങ്കിലും ശരിയായ രീതിയിൽ ഓടാനോ നടക്കാനോ അവന് കഴിഞ്ഞിരുന്നില്ല. 2.6 കിലോഗ്രാം ഭാരമാണ് നീക്കം ചെയ്ത ട്യൂമറിന് ഉണ്ടായിരുന്നത്.
അങ്ങനെ ഏഴ് ദിവസങ്ങൾക്കുശേഷം അവൾ വീണ്ടും ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അവൾ വേഗം സൗഖ്യം പ്രാപിക്കാനുള്ള പ്രാർത്ഥനയായിരുന്നു ആശുപത്രി അധികൃതർക്ക്. എല്ലാവരും അവൾക്ക് വേണ്ടി പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചു. അങ്ങനെ രണ്ടുമാസത്തിനുശേഷം അവൾ പൂർണമായും ആരോഗ്യവതിയായി. പൊതുജീവിതം അവൾക്ക് ലഭിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.