കുഞ്ഞിനെ വഴിയിലുപേക്ഷിച്ച് ഒരു അമ്മ… ഇത് കണ്ട് നായ ചെയ്തത് കണ്ടോ..!!

തെരുവുനായ്ക്കളെ ആട്ടിയോടിചാണ് പലർക്കും ശീലം. ഇവർ ചെയ്യുന്ന എത്രയെത്ര നല്ല പ്രവർത്തികൾ കണ്ടാലും പിന്നെയും ഇവരെ കണ്ടാൽ ഒന്ന് ചൊറിഞ്ഞു നോക്കാത്തവർ ഉണ്ടാവില്ല. ഇത്തരക്കാർക്ക് വളരെ നല്ല ഒരു ഉദാഹരണമാണ് ഇവിടെ കാണാൻ കഴിയുക. മനുഷ്യരുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന മൃഗമാണ് നായ എങ്കിലും തെരുവ് നായ്ക്കൾക്ക് അത്തരത്തിലുള്ള പരിഗണന ലഭിക്കാറില്ല. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക.

തെരുവുനായക്ക്‌ മനുഷ്യനെക്കാൾ വിവേചന ബുദ്ധി ഉണ്ടെന്ന് കാണിച്ചുതരുന്ന സംഭവം ആണ് ഇത്. ഒരു നിമിഷം ആരായാലും ഒന്ന് പതറിപ്പോകുന്ന കാഴ്ചയാണ്. പ്രസവിച്ചയുടൻ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാതശിശുവിന് രക്ഷയായത് പ്രസവിച്ച് കിടന്ന നായ. പൊക്കിൾകൊടി പോലും വേർപെടുത്താതെ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. നായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം കാത്തുസൂക്ഷിക്കുക യായിരുന്നു ഈ കുഞ്ഞിനെ. ഛത്തീസ്ഗഡിൽ ആണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

രാവിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ഗ്രാമീണർ ആണ് സംഭവം ആദ്യം അറിയുന്നത്. നാട്ടുകാർ കാണുമ്പോൾ കുഞ്ഞ് നായ കുട്ടികൾക്കൊപ്പം സുരക്ഷിതമായി കഴിയുകയായിരുന്നു. നായയാണ് കുട്ടിയെ രാത്രിയിൽ സംരക്ഷിച്ചത് എന്നും അതുകൊണ്ട് ആകാം കുട്ടിയെ പരിക്കുകൾ ഒന്നുമില്ലാതെ കണ്ടെത്തിയത് എന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു.

ഉടൻതന്നെ ബാലാവകാശകമ്മീഷൻ സ്ഥലത്തെത്തി. ശേഷം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവുകയും ആരോഗ്യപ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ഉള്ള നടപടികളാരംഭിച്ചു. ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ വിട്ടു നൽകുന്ന കാര്യം സംശയമാണ് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *