ആര് ചെയ്യും ഇങ്ങനെയെല്ലാം ഇന്നത്തെക്കാലത്ത്..? ഇദ്ദേഹം ചെയ്തത് കണ്ടോ..!

സ്വപ്നതുല്യമായ ചടങ്ങാണ് വിവാഹം. അത് മനോഹരമാക്കി അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുക. വിവാഹത്തിൽ എന്തെങ്കിലും പാളിച്ചകളും പിഴവുകളും വന്നാൽ പോലും അത് വളരെ വലിയ ഒരു പ്രശ്നമായാണ് പലരും കരുതാറ്. ഇത്തരത്തിലുള്ളവർക്ക് എല്ലാം ഒരു മാതൃകയാണ് ഇവിടെ കാണുന്ന ഈ യുവാവ്. വിവാഹത്തിന് മണിക്കൂറുകൾക്കു മുൻപ് അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ നവവധു. അരക്ക് കീഴ്പോട്ട് തളർന്നുപോയ വധുവിന്റെ അനിയത്തിയെ വിവാഹം കഴിക്കാൻ.

നിർബന്ധിച്ച് പെണ്ണിന്റെ വീട്ടുകാർ. എന്നാൽ ഏവരെയും ഞെട്ടിച്ചത് വരന്റെ തീരുമാനമാണ്. തളർന്ന ആ പെൺകുട്ടിയെ തന്നെ തന്റെ ജീവിതസഖി ആക്കുകയാണ് നവവരൻ ചെയ്തത്. ഈ സംഭവങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലാണ്. ഇവരുടെ വിവാഹം നേരത്തെ തന്നെ ഉറപ്പിച്ചത് ആയിരുന്നു. വിവാഹത്തിന് മണിക്കൂറുകൾ മുൻപ് ടെറസിൽ നിന്ന് ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു നവവധു. വീഴുന്ന വീഴ്ചയിൽ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോവുകയും ചെയ്തു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരക്ക് കീഴ്പോട്ട് ചലന ശേഷി നഷ്ടപ്പെട്ടു എന്നാണ് ഡോക്ടർമാർ നൽകിയ മറുപടി. ചികിത്സ തുടർന്നാലും ഇനി ഒരു തിരിച്ചുവരവിന് സാധ്യത ഇല്ല എന്നും ഡോക്ടർമാർ വിധിയെഴുതി. ഈ അവസ്ഥയിൽ വിവാഹം അവസാനിപ്പിക്കാമെന്ന് വീട്ടുകാർ തീരുമാനിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതു കൊണ്ട് സഹോദരിയുമായി വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തിനെ ആ യുവാവ് എതിർക്കുകയും. തനിക്കുറപിച്ച വധു ഭാരം ആകില്ലെന്നും യുവാവ് പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *