അഹങ്കാരം മൂത്ത ഈ യുവതിക്ക് കിട്ടിയ പണി കണ്ടോ… ചെയ്തത് കുറച്ചു കൂടിപ്പോയി..!!

ചില മനുഷ്യർ അഹങ്കാരം തലയ്ക്കു പിടിച്ചാൽ എന്താണ് ചെയ്യുക എന്ന് പറയാൻ പറ്റില്ല. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. എത്രതന്നെ വളർന്നാലും അഹങ്കാരം കാണിക്കരുത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അഹങ്കാരം അധപതനത്തിന് മുന്നോടിയാണ് എന്നും കേട്ടിട്ടുള്ളതാണ്. മാസ്ക് വെക്കാൻ ആവശ്യപ്പെട്ട ജീവനക്കാരോട് അഹങ്കാരം മൂത്ത് മുഖത്ത് തുപ്പി യുവതി. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കാൻ കൂട്ടാക്കാതെ ജീവനക്കാരോട് തർക്കിക്കുകയും യാത്രക്കാർക്ക് നേരെ ചുമക്കുകയും.

ചെയ്ത യുവതിക്ക് പിന്നീട് കിട്ടിയത് നല്ല എട്ടിന്റെ പണി. യാത്ര വിമാനത്തിലാണ് സംഭവം നടക്കുന്നത്. അയർലൻഡിൽ ആണ് ഈ സംഭവങ്ങൾ നടക്കുന്നത്. യാത്രക്കാരിൽ ഒരാൾ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇവ. മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേർക്ക് ചുമക്കുകയും ചെയ്തു. മര്യാദയുടെ ഭാഷ യുവതിക്ക് മനസ്സിലാകില്ല എന്ന് ആയതോടെ ഉടൻതന്നെ ജീവനക്കാർ പോലീസിനെ വിളിക്കുകയായിരുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സ്വയം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി മാസ്ക് വെക്കണമെന്ന് പറഞ്ഞതായിരുന്നു യുവതിയെ ചൊടിപ്പിച്ചത്. ഇതോടെ കലിപൂണ്ട് യുവതി യാത്രക്കാർക്ക് നേരെ ചുമയ്ക്കുക ആയിരുന്നു. പിന്നീട് പോലീസ് എത്തുകയും ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. യുവതി ഇനി ഉടനെ പുറംലോകം കാണില്ല എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അഹങ്കാരം മൂത്ത യുവതിക്ക് ഇങ്ങനെ തന്നെ വേണം എന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ വന്ന അഭിപ്രായം. നിങ്ങളുടെ അഭിപ്രായം ഇവിടെ പറയൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *