മഹാ ഭാഗ്യങ്ങൾ എപ്പോഴും തേടി എത്താറില്ല. എന്നാൽ ഇത്തരത്തിൽ താരത്തെ തേടിയെത്തിയത് ഒന്നല്ല രണ്ടു മഹാഭാഗ്യ ങ്ങളാണ്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് അമ്മയായി ദിവസങ്ങളേ ആയുള്ളൂ. ഈ സന്തോഷവാർത്ത താരം തന്നെയാണ് ആരാധകരുമായി പങ്കിട്ടത്. നിരവധി പേരാണ് ഈ സന്ദർഭത്തിൽ പ്രാർത്ഥന ആശംസകൾ നേർന്നത്.
എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്നത് താരത്തിന് ഇരട്ടി മധുരം നൽകുന്ന ഒരു സന്തോഷ വാർത്തയാണ്. സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ടെലിഫിലിം സീരിയൽ രംഗത്തെ മികച്ച നടിക്കുള്ള അവാർഡ് ആണ് നടിയെ ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. അടുത്തകാലത്താണ് നടി ഇത്രയേറെ ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയ മികവു കൊണ്ടും ഹാസ്യം കൊണ്ടും മികച്ച പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചത്.
തന്റെ കുഞ്ഞു പിറന്നതിനു പിന്നാലെയുള്ള ഈ വാർത്ത നടിയെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനൊപ്പം തന്നെ തേടിയെത്തിയ ഈ ഭാഗ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് നടി പറയുന്നു. നിരവധിപേരാണ് നടിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടാതെ മികച്ച നടനായി ശിവജി ഗുരുവായൂർ നെയും മികച്ച രണ്ടാമത്തെ നടി ശാലു കുര്യൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.