വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളും മറ്റ് വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വാർത്തയാകാറുള്ളതാണ്. കൂടുതൽ പേരുടെയും ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് വിവാഹമെന്ന സംഭവം നടക്കുക. അത് അതിന്റെ മനോഹാരിതയിൽ നടത്തണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും പലതരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങൾ.
ഇതിന് മാറ്റം വരുത്താറുണ്ട് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഏറെ പ്രതീക്ഷയോടെ ആയിരിക്കും വധുവും വരനും കല്യാണത്തിന് തയ്യാറെടുക്കുക. മകളെ കൈപിടിച്ച് ഏൽപ്പിക്കുന്ന കുടുംബത്തിനും അത് വൈകാരിക മുഹൂർത്തം ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള വിവാഹത്തിന് ഇടയിൽ വധു മരിച്ചു വീണാൽ എന്തായിരിക്കും അവസ്ഥ.
ഇത്തരം ഒരു അവസ്ഥ നേരിൽ കണ്ടു നടുങ്ങി ഇരിക്കുകയാണ് ഉത്തർപ്രദേശ് ഗ്രാമ നിവാസികൾ. പിന്നീട് നടന്ന സംഭവ വികാസങ്ങളും ഏവരെയും അത്ഭുതപ്പെടുത്തി. വിവാഹത്തിനായി വരനും കുടുംബവും വധുവിന്റെ വീട്ടിലെത്തുകയായിരുന്നു. രാത്രിയോടെ തന്നെ ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. ഇരു കുടുംബങ്ങളിലും സന്തോഷം അലതല്ലി.
എന്നാൽ വിവാഹചടങ്ങുകൾ നടക്കുന്നതിനിടയിൽ വധു വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഇത് എല്ലാവരെയും ഞെട്ടിച്ചു. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചുവരുത്തി. പരിശോധനയിൽ പെൺകുട്ടി മരിച്ചു എന്നും കണ്ടെത്തി. ഗുരുതരമായ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പിന്നീട് വിവാഹ ചടങ്ങുകൾ നിർത്തിവയ്ക്കുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.