ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങളെ പറ്റിയും ഇത്തരക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയും ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സി ഒ പി ഡി അതായത് ശ്വാസനാളി യുടെ ചുരുക്കം ആരെയൊക്കെയാണ് ബാധിക്കുന്നത് എന്നു നോക്കാം. പ്രത്യേകിച്ചും പുകവലിക്കുന്നവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം ഏറ്റവും കൂടുതൽ ഉണ്ടാകുന്നതും പുരുഷന്മാരിൽ തന്നെയാണ്.
പക്ഷേ സ്ത്രീകൾക്കും ഈ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകൾ പ്രത്യേകിച്ചും അടച്ചിട്ട അടുക്കളയിൽ വിറക് മുതലായവ പാചകത്തിന് ഉപയോഗിക്കുമ്പോൾ വളരെ വർഷമായി ഇങ്ങനെ ചെയ്യുന്നവർക്ക് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അതുപോലെതന്നെ തുടർച്ചയായി 15 മുതൽ 20 വർഷത്തോളം പുകവലിക്കുന്നവരിലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വളരെ വർഷങ്ങൾ തുടർച്ചയായി പുകവലിക്കുന്ന വർക്കും ശ്വാസകോശത്തിൽ ഉണ്ടാകുന്ന ശ്വാസതടസ്സത്തെ ആണ് സി ഒ പി ഡി എന്ന രോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.
ചില പ്രത്യേക ജോലികൾ ചെയ്യുന്ന സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് കയർ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് അതുപോലെതന്നെ കശുവണ്ടി ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്കും ഈ രോഗം കണ്ടുവരുന്നുണ്ട്. ഇത് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. തുടക്കത്തിൽ നിർത്താതെയുള്ള ചുമ യാണ് ഇതിന്റെ പ്രാരംഭ ലക്ഷണം.
ക്രമേണ രോഗിയുടെ ശ്വാസകോശത്തിന് വീക്കം സംഭവിക്കുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.