ആമവാതത്തെ ശരിയായ വിധം തിരിച്ചറിയാൻ ഇത്തരം ലക്ഷണങ്ങളെ ആരും കണ്ടില്ലെന്ന് നടിക്കരുതേ…| Rheumatoid arthritis symptoms

Rheumatoid arthritis symptoms : പലതരത്തിലുള്ള ശാരീരിക വേദനകൾ ആണ് നാമോരോരുത്തരും അനുഭവിക്കുന്നത്. എല്ലാ രോഗവസ്ഥകളിൽ നിന്നും ഏറ്റവുമധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന വേദനയാണ് ശാരീരിക വേദനകൾ. അത്തരത്തിൽ സന്ധികളിൽ ഉണ്ടാകുന്ന വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ് ആമവാതം. സന്ധികളിൽ ഉണ്ടാകുന്ന വേദനയും നീർക്കെട്ടും ആണ് ഇത്. എല്ലാ സന്ധിവാതത്തിന്റെയും ലക്ഷണങ്ങൾ വേദനയും നീർക്കെട്ടും തന്നെയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ചെറിയ ജോയിന്റുകളെ.

ഏറ്റവുമധികം ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ആമവാതം. ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയാണ്. രോഗപ്രതിരോധശേഷി നമുക്ക് തന്നെ വിനയായി മാറുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇത്തരം അവസ്ഥയിൽ നമ്മുടെ കൈകളും കാലുകളും അടങ്ങുന്ന ചെറിയ ജോയിന്റുകളിൽ നീരും വേദനയും ഉണ്ടാകുകയും കൈവിരലുകൾ മടക്കുവാനോ നിവർത്തുവാനോ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത് കൂടുതൽ ആയും വേദനാജനകമാകുന്നത് രാവിലെ എണീക്കുമ്പോൾ ആണ്.

രാവിലെ എണീക്കുമ്പോൾ കുറെ നേരമെങ്കിലും കൈകൾ നിവരാതിരിക്കുക കാലുകൾ നിരവരാതിരിക്കുക എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളാണ് ഇതിനെ കാണുന്നത്. പല തരത്തിലുള്ള കാരണങ്ങളാൽ ആമവാതം ഉണ്ടാകാവുന്നതാണ്. അതിലൊന്ന് മാത്രമാണ് പാരമ്പര്യം. അതുപോലെ തന്നെ പ്രായമായവരെ പോലെ ചെറുപ്പക്കാരിലും ഇന്ന് ആമവാതം കാണാവുന്നതാണ്.

ഇത്തരത്തിൽ 16 വയസ്സിനു താഴെ പ്രായം വരുന്ന കുട്ടികൾക്കാണ് വരുന്നതെങ്കിൽ ഇതിനെ ജൂനിയർ റുമാറ്റോയിഡ് ആർത്തറൈറ്റിസ് എന്നാണ് പറയുന്നത്. ഇത്തരത്തിൽ കുട്ടികളിൽ ആയാലും മുതിർന്നവരിലായാലും ആമവാതത്തിലെ ചികിത്സകൾ ഏതാണ്ട് ഒരുപോലെ തന്നെയാണ്. അതുപോലെ തന്നെ പുരുഷന്മാരെക്കാൾ കൂടുതലായി സ്ത്രീകളിൽ തന്നെയാണ് ഈ ആമവാതവും അധികമായി കാണുന്നത്. തുടർന്ന് വീഡിയോ കാണുക.