നമ്മുടെ വീട്ടിൽ വളരെ സുലഭമായി കാണുന്ന ഒന്നാണ് ഗ്രാമ്പൂ. നിരവധി ആരോഗ്യഗുണങ്ങൾ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. കറി മസാല കളിൽ രുചിയ്ക്ക് വേണ്ടി ചേർക്കുന്ന ഒന്നാണ് ഗ്രാമ്പൂ. എന്നാൽ അതിലുപരി ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാം ശ്രദ്ധിക്കാൻ മറന്നു പോയിട്ടുള്ള ഒരു സുഗന്ധദ്രവ്യമാണ് ഈ ഗ്രാമ്പു എന്ന് പറയുന്നത്. ഇത് ആരോഗ്യ പരമായ നിരവധി ഗുണങ്ങൾ ആണ് നമുക്ക് നൽകുന്നത്. ഇതു കൂടാതെ സൗന്ദര്യം മേഖലയിലും ഇത് വളരെ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ്.
ഗ്രാമ്പു സുഗന്ധദ്രവമായി ആദ്യം ഉപയോഗിച്ചത് ബിസി മൂന്നാം നൂറ്റാണ്ടിൽ ചൈനയിലാണ്. എന്നാൽ പിന്നീട് മധ്യകാലഘട്ടത്തിൽ ഇതിന്റെ പ്രചാരം റോമാക്കാർ വഴി യൂറോപ്പിൽ എത്തുകയും ഇന്ന് ഇത് മുഖ്യ സുഗന്ധ മസാല വിളയായി എല്ലാവർക്കും അറിയാവുന്ന ഒന്നായി മാറി കഴിഞ്ഞു. നമ്മുടെ ശരീരത്തിലെ ഇമ്യുണിറ്റി പവർ കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. നമ്മുടെ ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റ് ബ്ലഡ് സെൽസ് വർദ്ധിപ്പിക്കാൻ ഗ്രാമ്പൂ സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ ഗ്രാമ്പൂവിലുള്ള വൈറ്റമിൻ സി ഇമ്മ്യൂണിറ്റി സിസ്റ്റത്തെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. നമ്മുടെ ദഹന വ്യവസ്ഥയിലുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കാനും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. വയറുവേദന ശർദ്ദി മലബന്ധം വയറ്റിൽ ഉണ്ടാകുന്ന അൾസർ എന്നിവയ്ക്കും ഒരു പരിധിവരെ ഗ്രാമ്പു ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. നല്ല പല്ലുവേദന ഉള്ളപ്പോൾ രണ്ട് ഗ്രാമ്പൂ.
എടുത്ത ശേഷം വേദനയുടെ ഭാഗത്ത് കടിച്ചു പിടിച്ചാൽ മതിയാകും. ഈ ഗ്രാമ്പുവിനെ ചെറിയ രീതിയിൽ അനസ്തേഷ്യ എഫക്ട് തരാനുള്ള കഴിവ് ഉണ്ട്. അതുകൊണ്ടാണ് വേദന മാറാൻ ഇത് സഹായിക്കുന്നത്. അതുപോലെതന്നെ കരളിന്റെ ആരോഗ്യത്തിനും ഏറെ സഹായകരമായ ഒന്നാണ് ഇത്. ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള യുജിനോൾ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.