Deficiency in hemoglobin : ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെയാണ് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞു വരുന്ന ഒരവസ്ഥയാണ് അനീമിയ എന്ന് പറയുന്ന അവസ്ഥ. ശരീരത്തിൽ രക്തം കുറഞ്ഞു വരുന്നതിനാൽ തന്നെ വളരെയധികം ബുദ്ധിമുട്ടുകളാണ് ഈ ഒരു അവസ്ഥയിൽ ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഹീമോഗ്ലോബിനെ ശരിയായ അളവ് സ്ത്രീകളും പുരുഷന്മാരിലും ഉണ്ട്. ഈ അളവിൽ കുറവുണ്ടാകുമ്പോൾ ആണ് അനീമിയ എന്നുള്ള അവസ്ഥ ഉണ്ടാകുന്നത്.
സ്ത്രീകളിൽ 12 മുതൽ 16 വരെയും പുരുഷന്മാരിൽ 17 മുതൽ 19 വരെയുമാണ് ഹീമോഗ്ലോബിന്റെ അളവ് ശരിയായ വിധം വേണ്ടത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ ശരിയായ വിധം വിറ്റാമിനുകൾ അടങ്ങാത്തതിനാലാണ് ചിലരിൽ അനീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. അതിനാൽ തന്നെ രക്തത്തെ വർധിപ്പിക്കുന്നതിന് വേണ്ടി അതിന് അനുയോജ്യമായിട്ടുള്ള വിറ്റാമിനുകളും ഭക്ഷണത്തിന് കഴിക്കാൻ പരമാവധി ശ്രമിക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ശരീരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാക്കുകയാണെങ്കിലും അനീമിയ എന്ന അവസ്ഥ കാണുന്നു. ഏതെങ്കിലും ഓപ്പറേഷനുകൾ കഴിഞ്ഞതിന്റെ ഫലമായി രക്തസ്രാവം ഉണ്ടാവുകയോ അല്ലെങ്കിൽ ആക്സിഡന്റിന്റെ ഫലമായി രക്തം ശരീരത്തിന് നഷ്ടമായി പോവുകയോ ചെയ്യുന്നതിന്റെ ഫലമായി അനീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു. സ്ത്രീകളിൽ ആണെങ്കിൽ.
ആർത്തവ സംബന്ധമായി അമിതമായി ബ്ലീഡിങ് കാണുമ്പോഴും അനീമിയ എന്നുള്ള അവസ്ഥ കാണുന്നു. അതോടൊപ്പം തന്നെ ജനിതകപരമായ എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിലും ഹീമോഗ്ലോബിന്റെ അളവ് ഓരോരുത്തരിലും കുറഞ്ഞു തന്നെ കാണാവുന്നതാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞു വരുന്നതിനാലും അനീമിയ എന്ന അവസ്ഥ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.