ഹാർട്ട് ബ്ലോക്ക് വരാനുള്ള സാധ്യതയുണ്ടെന്ന് ഇനി നേരത്തെ തിരിച്ചറിയാം… ഈ കാര്യം കണ്ടാൽ ഇത് ഉടനെ ചെയ്യൂ…

നമ്മുടെ ജീവിതശൈലിലുള്ള വ്യത്യാസവും ഭക്ഷണ രീതിയിലുള്ള വ്യത്യാസവുമാണ് ഒട്ടുമിക്ക ജീവിതശൈലിക അസുഖങ്ങൾക്കും കാരണമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഒട്ടുമിക്ക അസുഖങ്ങളും നമ്മുടെ ഇത്തരത്തിലുള്ള ദുശീലങ്ങൾ വഴി ശരീരത്തിൽ എത്തിപ്പെടുന്നു. ജനറ്റിക് പ്രശ്നങ്ങൾ മൂലവും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട് എങ്കിലും കൂടുതലും മറ്റു പല രീതിയിലാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഹാർട്ട് ബ്ലോക്ക്.

ഇത് പിന്നീട് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകാം. ഹാർട്ടിലെ ബ്ലോക്ക് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. വന്നാൽ ഇത് എങ്ങനെ മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ ചികിത്സയ്ക്കുശേഷം പിന്നീട് ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹാർട്ടിലെ ബ്ലോക്ക് ഉണ്ടാവുന്നതിൽ പല കാരണങ്ങളുമുണ്ട്.

വളരെ സാധാരണമായി ഇന്നത്തെ കാലത്ത് മദ്യ വയസ്കരിൽ പ്പോലും ഹാർട്ട് ബ്ലോക്ക് ഉണ്ടാകുന്നത്. ഇത് ഉണ്ടാകാനുള്ള പ്രധാന കാരണം കൊളസ്ട്രോൾ ഡെപ്പോസിറ്റ് ആകുന്നത് ആണ്. ഇത് കൂടി വരുമ്പോൾ ഹാർട്ട് അറ്റാക്കും സംഭവിക്കുന്നത്. ഇതിൽ കൂടുതൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുമ്പോൾ ഹാർട്ട് ഫെയിലിയർ പോലും സംഭവിക്കാവുന്നതാണ്. ബ്ലോക്കുകൾ വരുന്നത് ചെറുപ്പക്കാരിലാണ് ഇന്നത്തെ കാലത്ത് കൂടുതൽ കണ്ടു വരുന്നത്.

പണ്ടുകാലങ്ങളിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടിരുന്നത്. നമ്മുടെ നാട്ടിൽ പലർക്കും ഷുഗർ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ കൂടുതലായി കാണുന്നുണ്ട്. ഇത് മൂന്നും ബ്ലോക്ക് ഉണ്ടാക്കുന്നവയാണ്. ഇതുകൂടാതെ സ്മോക്കിങ് ശീലം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ

Leave a Reply

Your email address will not be published. Required fields are marked *