സിങ്ക് കുറഞ്ഞാൽ ഈ ലക്ഷണങ്ങൾ കാണും..!! ഇത് അറിയാതെ പോകലെ…| Zinc deficiency malayalam

സിങ്ക് കുറഞ്ഞാൽ കാണുന്ന ആരൊഗ്യ ബുദ്ധിമുട്ടുകൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ശരീരത്തിന് വളരെ ആവശ്യകരമായ ചില പോഷകങ്ങൾ ഉണ്ട് അവയുടെ അഭാവം കുറയുമ്പോൾ ഇത് ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ശരീരത്തിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ സിങ്ക് ആവശ്യമുള്ളൂ. എന്നാൽ പലപ്പോഴും നമ്മളിൽ ഇതുപോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ശാരീരികമായ പ്രവർത്തനങ്ങൾ കൃത്യമായി വരുന്നതിന് എന്തുകൊണ്ട് നമുക്ക് സിങ്ക് ആവശ്യമാണ്.

ശരീരത്തിൽ ഇരുമ്പിനെ പോലെ തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സിങ്ക്. ഇതിന്റെ അഭാവം പലപ്പോഴും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിൽ സിങ്കിന്റെ ഉത്പാദനം കുറഞ്ഞാൽ കോശങ്ങളുടെ ഉൽപാദനത്തിനും രോഗപ്രതിരോധ പ്രശ്നങ്ങളിലും കാര്യമായി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. സിങ്കിനെക്കുറിച്ച് എപ്പോഴും ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. വളർച്ച ആരോഗ്യം കോശങ്ങളുടെ പുനർജീവനം എന്നിവയുടെ പ്രധാന ഭാഗമാണ് സിങ്ക് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.


സിങ്ക് കുറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ പുതിയ കോശങ്ങൾ സൃഷ്ടിക്കാൻ സാധിക്കില്ല. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കാണിക്കാറുണ്ട്. ശരീരഭാരം കൂടുന്നത് മുറിവുകൾ സുഖപ്പെടാതിരിക്കുന്നത് ഒന്നിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നത് എല്ലാം തന്നെ സിങ്ക് കുറയുന്നതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. ഇത് കൂടാതെ മണവും രുചി എന്നിവ കുറയുന്നത് വിശപ്പ് കുറയുന്നത് ചർമ്മത്തിൽ വൃണങ്ങൾ ഉണ്ടാകുന്നത് എന്നിവയെല്ലാം തന്നെ സിങ്ക് കുറയുന്നതിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്.

ഗർഭിണികൾക്ക് സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ സിങ്ക് ആവശ്യമാണ്. കാരണം കുഞ്ഞിന്റെ വളർച്ചയെ സഹായിക്കാൻ അവരുടെ ശരീരത്തിൽ സിങ്ക് വളരെ അത്യാവശ്യമാണ്. രാമത്തിന് കോശങ്ങൾക്ക് അതിന്റെ ആരോഗ്യത്തിന് സിങ്ക് വളരെ സഹായിക്കുന്നുണ്ട്. സിങ്ക് കുറവ് ശരീരത്തിൽ ഉണ്ടെങ്കിൽ പലപ്പോഴും ഇത് പലതരത്തിലുള്ള മറ്റു പല രോഗങ്ങൾക്കും കാരണമാകാം. ഇത് ചർമ്മത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. അൾസർ മുറിവ് ഉണങ്ങാനുള്ള താമസം എന്നീ പ്രശ്നങ്ങൾ ബുദ്ധിമുട്ടായി കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *