എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല പൂ പോലെ മൃദുലമായി പാലപ്പം റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് പങ്കുവെക്കുന്നത്. ഈ പാലപ്പം കുറച്ചു വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. മാവ് അരച്ച് 10 മിനിറ്റ് കഴിഞ്ഞ ഉടനെ തന്നെ ഇതുപോലെ നല്ല പൂ പോലെയുള്ള പാലപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. സാധാരണ മാവ് തലെ ദിവസം രാത്രി അരച്ചുവച്ച ശേഷമാണ് അപ്പം തയ്യാറാക്കുന്നത്.
എന്നാൽ അതേ രീതിയിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള അരിക് ക്രിസ്പി ആയിട്ടുള്ള പാലപ്പം വളരെ എളുപ്പത്തിൽ മാവ് അരച്ച് വീട്ടിനുള്ളിൽ തന്നെ റെഡിയാക്കി എടുക്കാൻ സാധിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒട്ടുമിക്ക വീട്ടമ്മമാർക്ക് തയ്യാറാക്കി യെടുക്കാൻ സാധിക്കുന്നതാണ്. തയ്യാറാക്കാനായി ആദ്യം തന്നെ ഇഡലി റൈസ് ആണ് എടുക്കുന്നത്. ഇത് ഒരു ഗ്ലാസ് എടുക്കുക. ഇതേ കണക്കിൽ തന്നെയാണ് ഇനി ഇൻഗ്രീഡിയൻസ് എടുക്കേണ്ടത്.
ഇതുമൂന്ന് നാല് പ്രാവശ്യം വെള്ളത്തിൽ കഴുകിയതിനുശേഷം കുതിരാനായി വെയ്ക്കുക. ഇതിന്റെ അരു കുതിരാനായി ഏകദേശം നാല് മണിക്കൂർ വെക്കുക. ഇനി ഇത്രയും ടൈം ഇല്ലെങ്കിൽ ഇളം ചൂട് വെള്ളം ഒഴിച്ച് വെച്ചാൽ മതി. വളരെ പെട്ടെന്ന് തന്നെ അരി കുതിർന്നുകിട്ടുന്നതാണ്. അതുപോലെതന്നെ ഈ റെസിപ്പി അരി കുതിർന്നു രാവിലെ അരച്ചു കഴിഞ്ഞു പത്തു മിനിറ്റിനുള്ളിൽ തന്നെ രാവിലെ അപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഈസ്റ്റ് ആണ്. ഡ്രൈ ഈസ്റ് ആണ് ഇതിലേക്ക് ആവശ്യമുള്ളത്.
ഇത് കാൽ ടേബിൾ സ്പൂൺ പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. കുറച്ച് വെള്ളം ഒഴിച്ചതിനുശേഷം ഒരു ടേബിൾസ്പൂൺ പഞ്ചസാര കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക ഇത് ഫെര്മനൻറ് ആയി വരാൻ വയ്ക്കുക. ഈ സമയം കൊണ്ട് അരിയും നല്ല പോലെ കുതിർന്നുകിട്ടും. പിന്നീട് ഇത് അരച്ചെടുക്കുക. അതുപോലെതന്നെ യീസ്റ്റും കൂടി നന്നായി അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഇനി സോഫ്റ്റ് അപ്പം തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World