വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ പറയുന്നത്. രാവിലെ തന്നെ നല്ല ഹൽത്തി യായി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. കുട്ടികൾക്കെല്ലാം കുറച്ചു കളർഫുൾ ആയ ബ്രേക്ക് ഫാസ്റ്റ് ആയി കൊടുക്കാൻ സാധിക്കും. അവൽ ക്യാരറ്റ് പുട്ട് ആണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് അവൽ എടുക്കുക. അതുപോലെതന്നെ ഒരു കാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് അനുസരിച്ച് നാളികേരം എടുക്കുക. ആദ്യം തന്നെ അവൽ റോസ്റ്റ് ചെയ്ത് എടുക്കുക. അതിനുശേഷം ബാക്കിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. ഏത് അവൽ വേണമെങ്കിലും എടുക്കാവുന്നതാണ്.
അവൽ ഒരു പാനിലേക്ക് ഇട്ട് കൊടുക്കുക. അവൽ നല്ലപോലെ പൊടിഞ്ഞു വരുന്ന പോലെ പാകത്തിൽ ആക്കണം. പിന്നീട് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റിയെടുക്കുക. പിന്നീട് ഇത് പൊടിച്ചെടുക്കുക. പിന്നീട് ഇതു വലിയൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് വെള്ളം ചേർത്ത് നനച്ച് എടുക്കാം.
ഇത് നന്നായി കുഴച്ചെടുക്കുക. ഇത് പുട്ടിന്റെ പാകത്തിലാക്കി എടുക്കുക. പിന്നീട് ക്യാരറ്റിലേക്ക് നാളികേരം ചേർത്ത് മിസ്സ് ചെയ്തു വയ്ക്കുക. ഇത് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് നാളികേരം ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് സാധാരണ പുട്ട് ഉണ്ടാകുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഞാൻ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND