ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഹൃദരോഗം വരുന്നത് എങ്ങനെ തടയാം എന്നതിനെ പറ്റിയാണ്. എല്ലാവർക്കും അറിയാവുന്നതാണ് ക്ഷണിക്കപ്പെടാതെ വരുന്ന ബുദ്ധിമുട്ടുകളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും അതുപോലെ തന്നെ മസ്തിഷ്കവും. ഈ അവയവങ്ങളെ ബാധിക്കുന്ന രണ്ടു പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ടറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് തുടങ്ങിയവ. ഈ അസുഖങ്ങൾ വന്നാൽ മരണസാധ്യത വളരെ കൂടുതലാണ്.
ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത. ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായി വർദ്ധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ. താരതമേന വയസ്സ് കുറഞ്ഞവരെയാണ് ഈ രണ്ട് അസുഖങ്ങളും കൂടുതലായി ബാധിക്കുന്നത്. ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്ന ഒന്നാണ്. ഇവയെ എങ്ങനെ നമുക്ക് നേരിടാൻ സാധിക്കും. ഇത് എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ.
അതായത് ഹൃദ്യോഗത്തിന്റെ അപായ ഘടകങ്ങൾ അഥവാ റിസ്ക് ഫക്ടർ നിയന്ത്രിക്കുകയാണ് എങ്കിൽ 80 ശതമാനം അക്കാല മരണങ്ങളും ഒഴിവാക്കാൻ സാധിക്കും എന്ന് പറയപ്പെടുന്നു. അപ്പോൾ എന്തെല്ലാം ആണ് ഈ അപായ ഘടകങ്ങൾ എന്ന് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപായ ഘടകങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വ്യായാമമില്ലായ്മ പുകവലി എന്നിവയാണ്. ആരോഗ്യമില്ലാത്ത ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലനായി മാറുന്നത്.
നാം എല്ലാം സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തെല്ലാമാണ് ഒഴിവാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. പാലും പാലുൽ പനങ്ങളുമാണ് ഒന്നാമതായി ഒഴിവാക്കേണ്ട ഘടകങ്ങൾ. അതുപോലെതന്നെ മുട്ടയുടെ മഞ്ഞ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ മത്സ്യത്തിന്റെ കൂട്ടത്തിൽ തോട് ഉള്ള മത്സ്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. മാംസത്തിന്റെ കാര്യമാണെങ്കിൽ റെഡ് മീറ്റിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് വർജിക്കപ്പെടേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Arogyam