ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചെമ്മീൻ ഇഷ്ടപ്പെടുന്നവർക്ക് എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. അത്തരത്തിലുള്ള ഒന്നാണ് ചെമ്മീൻ ചിക്കി പൊരിച്ചത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് വളരെ കുറവ് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കമെന്ന് ആണ് ഇവിടെ പറയുന്നത്. 75 ഗ്രാം ചെമ്മീൻ എടുക്കുക. അതുപോലെതന്നെ മീഡിയം വലുപ്പത്തിലുള്ള സവോള. ഒരു കഷ്ണം ഇഞ്ചി എടുക്കുക. പിന്നെ നാലോ അഞ്ചോ വറ്റൽമുളക് ചേർത്തു കൊടുക്കാം. ഇത് എരിവ് അനുസരിച്ച് ചേർത്തുകൊടുക്കാവുന്നതാണ്. കാശ്മീരി ചില്ലി പൗഡർ ആണ് ചേർക്കുന്നത്. പിന്നീട് ഒന്നര ടേബിൾസ്പൂൺ തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക.
ഇത് വഴറ്റി എടുത്ത ശേഷമാണ് ബാക്കിയുള്ള കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യം തന്നെ ചട്ടിയിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള അതുപോലെ തന്നെ ഇഞ്ചി കൂടാതെ വറ്റൽ മുളക് എന്നിവ ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക. ചെറുതായി നിറം മാറിവരുന്നത് വരെ ഇളക്കി കൊടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നന്നായി പാകമായി വരേണ്ടതാണ്. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക. പിന്നീട് ചൂട് കുറഞ്ഞതിനുശേഷം വഴറ്റിയെടുത്തത് മിക്സിയുടെ ജാറിൽ ഇട്ടു അരച്ചെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി കാശ്മീരി ചില്ലി പൗഡർ. അതുപോലെതന്നെ ചെമ്മീനും ചെറിയ അളവിൽ ഉപ്പ്. ഇവയെല്ലാം കൂടി നന്നായി അരച്ചെടുക്കുക. പിന്നീട് ചാറ്റ് ചൂടാക്കിയ ശേഷം ഇത് ചിക്കി പൊരിച്ചെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : NEETHA’S TASTELAND