വിവാഹസമയത്ത് ഉണ്ടാകുന്ന പലകാര്യങ്ങളും കൗതുകകരമായ വാർത്ത ആകാറുണ്ട്. ഇത്തരത്തിൽ വരനെയും ബന്ധുക്കളെയും ഒരുപോലെ കണ് തളിക്കുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഈയിടെ ഏറെ പ്രചാരം നേടിയ ഒരു കല്യാണ വീഡിയോ ആണ് ഇത്. ഇന്നത്തെ കാലത്ത് ലോക്ക് ഡൗൺ കല്യാണവും വർക്ക് ഫ്രം ഹോം ഏറ്റവും കൂടുതൽ ചർച്ചയായ കാര്യങ്ങളാണ്. എന്നാൽ ഇത് ആദ്യമായി ആയിരിക്കും ഈ രണ്ടു കാര്യങ്ങളും ഒന്നിച്ചു വാർത്തയാകുന്നത്.
വധുവായി അണിഞ്ഞൊരുങ്ങി വേദിയിൽ ഇരുന്ന് തിരക്കിട്ട് ജോലി ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്റ്റേജിൽ ഇരിക്കുന്ന വധുവിന്റെ ശ്രദ്ധ മുഴുവൻ കയ്യിലിരിക്കുന്ന ലാപ്ടോപ്പിൽ ആണ്. ഒപ്പം ഫോൺ വിളിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം നോക്കി തൊട്ടടുത്തിരിക്കുന്ന വരനെയും കാണാം.
വർക്ക് ഫ്രം ഹോം കിട്ടിയാൽ ഓടിപ്പോയി ഒരു കല്യാണം കഴിച്ചിട്ട് വരാം എന്നുപറഞ്ഞാണ് പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നത്. നിങ്ങൾക്ക് ജോലിയുമായി ബന്ധപ്പെട്ട് നിരവധി സമ്മർദം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. നല്ല ഉത്തരവാദിത്വമുള്ള പെൺകുട്ടി എന്നിങ്ങനെയുള്ള കമന്റുകൾ ആണ് വീഡിയോക്ക് താഴെ വരുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടു അഭിപ്രായം പങ്കു വെച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.