കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാമ്പ് പാഞ്ഞെത്തി… പിന്നീട് പൂച്ച ചെയ്തത് കണ്ടോ..!!

മൃഗങ്ങൾ പലപ്പോഴും മനുഷ്യന് പല അപകടങ്ങളിൽ നിന്നും രക്ഷകരായി മാറാറുണ്ട്. ഇത്തരത്തിലുള്ള പല സന്ദർഭങ്ങളും നാം കണ്ടിട്ടുള്ളതാണ്. നിരവധി തരത്തിലുള്ള ഇത്തരം വീഡിയോകൾ വൈറൽ ആയിട്ടുള്ളത് കണ്ടിട്ടുണ്ട്. മൃഗങ്ങൾ മനുഷ്യനെക്കാൾ എത്രയോ ഭേദമാണെന്ന് പലപ്പോഴും കണ്ടിട്ടുണ്ട്. ഒരുനേരത്തെ ആഹാരം നൽകിയാൽ സ്നേഹവും കരുതലും തിരിച്ചു നൽകുന്നവരാണ് മൃഗങ്ങൾ. ഇവരുടെ ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.

കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്ക് വിഷമുള്ള പാമ്പ് പാഞ്ഞടുക്കുന്നത് കണ്ട വളർത്തുപൂച്ച ചെയ്തതാണ് ഇവിടെ വൈറലായിരിക്കുന്നത്. വളർത്തുമൃഗങ്ങൾ മിക്കപ്പോഴും തന്റെ യജമാനന്മാർക്ക് രക്ഷകരായി എത്തുന്ന വാർത്തകളും വീഡിയോകളും മിക്കപ്പോഴും നാം കാണാറുള്ളതാണ്. ഓസ്ട്രേലിയയിലാണ് തന്റെ ജീവൻ തന്നെ നൽകി പൂച്ച യജമാനന്മാരുടെ ജീവൻ രക്ഷിച്ചത്. വീടിന്റെ മുറ്റത്ത് ഇരുന്ന് കുട്ടികൾ കളിക്കുകയായിരുന്നു ഈ സമയത്താണ് ആസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു പാമ്പ് ഇഴഞ്ഞു വരുന്നത്.

https://youtu.be/X7WR1ADuEFA

നല്ല വിഷമുള്ള ഒരു ഇനം പാമ്പാണ് ഇത്. കളിച്ചുകൊണ്ടിരുന്ന കുട്ടികളും കൂടെയുണ്ടായിരുന്ന മാതാപിതാക്കളും ഇത് കണ്ടതേയില്ല. എന്നാൽ അവിടെ വളർത്തുന്ന പൂച്ച ഇത് കാണുന്നുണ്ടായിരുന്നു. ഉടനെതന്നെ പൂച്ച പാമ്പിന്റെ മേലെ ചാടിവീഴുകയായിരുന്നു. കുറച്ചുനേരത്തെ പോരാട്ടത്തിനൊടുവിൽ പാമ്പിന്റെ ജീവൻ നഷ്ടമായി. പാമ്പും ആയുള്ള പോരാട്ടത്തിനിടയിൽ പൂച്ചയ്ക്ക് കടിയേറ്റ് ഇരുന്നു. തുടർന്ന് പൂച്ച കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *