ഇതെല്ലാം കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല..!! എന്താണ് മനുഷ്യർ ഇങ്ങനെ…

നമ്മുടെ ചുറ്റിലും പലതരത്തിലുള്ള മനുഷ്യർ ഉണ്ട്. സഹാനുഭൂതി ഉള്ളവരും മൃഗങ്ങളെക്കാൾ ക്രൂര ചിന്താഗതികൾ പേറി നടക്കുന്നവരും അതിൽ പെടും. ചില മനുഷ്യരുടെ സ്വഭാവം അങ്ങനെയാണ് ആരു പറഞ്ഞാലും കേൾക്കില്ല സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ പലതും മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ആയിരിക്കും. ഇവർ എന്താണ് ഇങ്ങനെ എന്ന് പലരും ചിന്തിച്ചു പോകും അത്തരത്തിലുള്ള ചില സംഭവങ്ങളും നാം കണ്ടിട്ടുണ്ട്.

യാതൊരു ദയയും ദാക്ഷിണ്യവും ഇല്ലാതെ കാണിച്ചുകൂട്ടുന്ന ക്രൂരതകൾ നിരവധിയാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണുന്നതും. സോഷ്യൽ മീഡിയയിൽ ഈ അടുത്ത ഇടെ വൈറലായ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. വളർത്തുനായയെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മുങ്ങി ഉടമസ്ഥൻ. എന്നാൽ ഇതുകണ്ട് വഴിയാത്രക്കാരൻ ട്രെയിനിനു മുന്നിൽ നിന്നും അതിസാഹസികമായി നായയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

പാലത്തിലൂടെ ഹോൺമുഴക്കി ട്രെയിൻ എത്തുന്നുണ്ട് എങ്കിലും. സ്വന്തം ജീവൻ പോലും പണയം വെച്ച് നായയെ ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് യുവാവിന്റെ ഈ പ്രവർത്തിക്ക് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിലർ സ്വന്തം കാര്യം നോക്കി മറ്റുള്ളവർക്ക് ദോഷം വരുത്തുന്നു എന്നാൽ മറ്റുചിലർ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. പലതരത്തിലാണ് ലോകത്തിലെ ഓരോരുത്തരുടെയും ചിന്താഗതി. ഇപ്പോഴും ലോകത്തിൽ നല്ല മനസ്സുകൾക്ക് അവസാനമായിട്ടില്ല എന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *