കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവനെ ഈ അമ്മ ചെയ്തത് കണ്ടോ..! ധൈര്യം സമ്മതിക്കണം

അമ്മയുടെ കരുതൽ എന്നെല്ലാം കേട്ടിട്ടുണ്ട്. സ്വന്തം ജീവൻ കൊടുത്തും മക്കളെ രക്ഷിക്കാൻ ഓരോ അമ്മമാരും കാണിക്കുന്ന കാര്യങ്ങളും നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ മക്കൾ അപകടത്തിൽ പെടുമ്പോൾ മാറിനിൽക്കാൻ ഏത് അമ്മയ്ക്കാണ് കഴിയുക. അങ്ങനെ ചെയ്യുന്നെങ്കിൽ അത് അമ്മയും ആകില്ല.

നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് അമ്മ. വീട്ടിലെത്തിയ രണ്ടംഗസംഘം യുവതിയോട് വെള്ളം ചോദിച് ശ്രദ്ധ തിരിച്ച ശേഷം കുട്ടിയെ തട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കാരണം ചെറുത്ത് തോൽപ്പിച്ചത്. കിഴക്കൻ ഡൽഹിക്ക് സമീപമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം ചോദിച്ചു യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.

യുവതി വെള്ളമെടുക്കാൻ മാറിയപ്പോൾ വാതിലിന് സമീപം നിന്നിരുന്ന കുട്ടിയെ ഒരാൾ തട്ടിയെടുത്ത് ഓടുകയായിരുന്നു. കുട്ടിയെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവേ ഓടിയെത്തിയ അമ്മ ബൈക്ക് തള്ളിവീഴ്ത്തി. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ ആണ് ഇപ്പോൾ കാണാൻ കഴിയുക. കുട്ടി പേടിച്ചരണ്ട് കരയുന്നത് ഈ വീഡിയോയിൽ കാണാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *