മൃഗങ്ങളുടെ കൗതുകം നിറഞ്ഞ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനസ്സ് നിറച്ച വീഡിയോ ഇതാദ്യമായിരിക്കും. മൃഗങ്ങളുടെ പലതരത്തിലുള്ള കൗതുക നിറഞ്ഞതും രസിപ്പിക്കുന്ന തുമായ സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. നന്ദിയിൽ മനുഷ്യനെക്കാൾ മികച്ചതാണ് മൃഗങ്ങൾ എന്ന് വേണമെങ്കിൽ പറയാം. അല്പം പഴയ വീഡിയോ ആണ് ഇത്. എങ്കിലും ഇത് വീണ്ടും ശ്രദ്ധേയമാവുകയാണ്.
കുഴിയിൽ അകപ്പെട്ട തന്റെ കുഞ്ഞിനെ രക്ഷിച്ച മനുഷ്യരോടുള്ള അമ്മ ആനയുടെ നന്ദി പറച്ചിലാണ് ഇവിടെ കാണാൻ കഴിയുക. എത്ര വട്ടം കണ്ടാലും മതിവരാത്ത ഒന്നാണ് ഇവിടെ കാണാൻ കഴിയുക. എങ്ങനെയോ കുഴിയിൽ അകപ്പെട്ട താണ് കുട്ടിയാന. എങ്ങനെ രക്ഷപ്പെടും എന്ന് അറിയാതെ വിഷമിക്കുക യാണ് കുട്ടിയാന. കുഞ്ഞിനെ രക്ഷിക്കാൻ എന്താണ് വഴി എന്ന് ചിന്തിക്കുന്ന അമ്മ ആനയും കൂട്ടവും.
ഇങ്ങനെ ഇരിക്കുമ്പോഴാണ് മനുഷ്യർ അവർക്കുവേണ്ടി സഹായം ചെയ്യുന്നത്. വളരെ ശ്രദ്ധിച്ച് ജെസിബി കൊണ്ട് മണ്ണ് നീക്കിയതിനു ശേഷം ആനക്കുട്ടിയെ പുറത്തേക്ക് കയറ്റുന്നത് കാണാം. തുടർന്ന് ആനക്കുട്ടി തന്റെ അമ്മയുടെയും കൂട്ടരുടെയും അടുത്തേക്ക് ചെല്ലുന്നു. തുടർന്ന് തന്റെ കുഞ്ഞിനെ രക്ഷിച്ചതിന് നന്ദി പറയുന്ന ആനയേയും വീഡിയോയിൽ കാണാൻ കഴിയും. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.