ഭർത്താവിന്റെ മരണത്തെതുടർന്ന് പുനർ വിവാഹം കഴിക്കുന്ന നിരവധി ഭാര്യമാരെ കാണാൻ കഴിയും. ഭർത്താവ് മരിച്ചാലും ജീവിതത്തിൽ ഒരു കൂട്ടായി ഒരാളെ തിരഞ്ഞെടുക്കുന്നത് നല്ലതുതന്നെയാണ്. എന്നാൽ ഭർത്താവിന്റെ അച്ഛൻ തന്നെ ആയാലോ. ഇത്തരത്തിൽ ഒരു വിചിത്രമായ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. മകന്റെ മരണത്തെതുടർന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്.
ഛത്തീസ്ഗഡിൽ ആണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. 22കാരിയായ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തത്. വിധവയായ ഈ യുവതിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവായ മധ്യവയസ്കനാണ് വിവാഹം കഴിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണനിയന്ത്രണം പാലിച്ച് ആയിരുന്നു വിവാഹം നടത്തിയത്. മകന്റെ വിവാഹം 2016 ലായിരുന്നു നടന്നത്.
അന്ന് പെൺകുട്ടിക്ക് 18 വയസ്സ് ആയിരുന്നു പ്രായം. വിവാഹം കഴിഞ്ഞ രണ്ട് വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണശേഷം ഭർതൃപിതാവിനെ സംരക്ഷണയിലായിരുന്നു യുവതി. യുവതിയുടെ ഭാവിജീവിതത്തിൽ ആശങ്ക ഉണ്ടായതിനെ തുടർന്നാണ് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധിച്ചത്. തുടർന്ന് ഇവരുടെ വിവാഹം നടത്തുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.