പലപ്പോഴും അപ്രതീക്ഷിതമായി പല അബദ്ധങ്ങളും പറ്റി പോകാറുണ്ട്. പല അബദ്ധങ്ങളും ചെയ്തു കഴിഞ്ഞതിനു ശേഷം ആയിരിക്കും തിരിച്ചറിയുക. അത്തരത്തിൽ ഒരു അബദ്ധം എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഇപ്പോൾ പല സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയമാണ്. സൂമിലും ഗൂഗിൾ മീറ്റിലും ആയി സ്മാർട്ട് ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. ക്ലാസിലെ എല്ലാ കുട്ടികളും വീഡിയോ കോളിൽ സ്മാർട്ട് ക്ലാസിൽ ഇരിക്കുന്നത് ഒരു പതിവു കാഴ്ചയാണ്. ഇവർക്ക് ടീച്ചറെ മറ്റു കുട്ടികളെയും മൊബൈൽ ഫോണിലെ ക്യാമറ വഴി കാണാൻ കഴിയും.
എന്നാൽ ഇത്തരത്തിലുള്ള ക്ലാസ്സുകൾക്ക് ഒരു ചെറിയ അപകടവും ഉണ്ട്. വീട്ടിലെ മറ്റുള്ളവർ കൂടി അറിയാതെ ഈ ദൃശ്യങ്ങളിൽ കടന്നുവരാറുണ്ട്. അത്തരത്തിൽ അറിയാതെ തന്റെ ഒന്നാംക്ലാസിൽ പഠിക്കുന്ന മകളുടെ ഓൺലൈൻ ക്ലാസിലേക്ക് കയറി വന്നതിന്റെ രസകരവും അൽപ്പം നാണക്കേട് തോന്നിപ്പിക്കുന്നത് മായ അനുഭവം പങ്കു വെച്ചിരിക്കുകയാണ് ഫ്ലോറിഡ സ്വദേശിയായ യുവതി. രണ്ടു മക്കളാണ് യുവതിക്ക് ഇരുവർക്കും സ്മാർട്ട് ക്ലാസിലിരുന്ന് പഠിക്കാൻ വേണ്ടി ഓരോ ഇടങ്ങൾ കൊടുത്തശേഷം യുവതി കുളിക്കാൻ വേണ്ടി ബാത്റൂമിലേക്ക് പോയി.
ശേഷം ടവ്വൽ പുതച്ച് പുറത്തിറങ്ങി. കുളി മുറിയിലേക്ക് കയറുമ്പോൾ ബെഡ്റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ അവർ ഒന്നും ഓർക്കാതെ ടവ്വൽ ഊരി ദേഹം തുടച്ചു. പിന്നീടാണ് തന്റെ മകൾ ലാപ്ടോപ്പുമായി ബെഡ്റൂമിലേക്ക് വന്ന കാര്യം യുവതി അറിയുന്നത്. യുവതി ചെയ്തത് മകളുടെ ക്ലാസിലെ എല്ലാവരും കണ്ടു. മനപ്പൂർവ്വം അല്ലാതെ താൻ കുഞ്ഞുങ്ങൾക്ക് നേരെ നടത്തിയ പ്രവർത്തിക്ക് യുവതി മാപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള സാധ്യതകൾ എല്ലാവരും കണ്ടറിഞ്ഞ് പ്രവർത്തിക്കണമെന്നും യുവതി പറഞ്ഞു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.