മനുഷ്യത്വം കാണിക്കുന്ന പല സന്ദർഭങ്ങളും നാം കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ്. പലതും വാർത്ത ആകാറുണ്ട്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. സൗദിയിലാണ് ഈ സംഭവം നടക്കുന്നത്. സൗദിയിലെ പൗരനായ ഒരു അറബിയുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന ദമ്പതികൾക്ക് സംഭവിച്ച ആ കഥയാണ് ഇവിടെ കാണാൻ കഴിയുക. അറബിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു ബംഗ്ലാദേശ് കാരനായ ഈ യുവാവ്.
മൂന്നു വർഷം മുൻപാണ് ഇയാൾ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഭാര്യയെയും ജോലിചെയ്യുന്ന വീട്ടിലേക്ക് കൊണ്ടുവന്നു. അങ്ങനെ ഭാര്യ അവിടെ വീട്ടുജോലിക്കാരി ആയി മാറി. രണ്ടുപേരും ആ വീട്ടിൽ തന്നെയാണ് ജോലി. ഇതിനിടെ ഭാര്യ ഗർഭിണിയായി ആശുപത്രിയിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ജീവിതത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ അവർ റഹ്മ എന്ന് വിളിച്ചു. എന്നാൽ ആ അമ്മയുടെ സന്തോഷത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല.
യുവതിയുടെ സ്ഥിതി ഗുരുതരമാവുകയും മരിക്കുകയും ചെയ്തു. ഈ യുവാവിന് പ്രതിസന്ധികൾ ഏറെയായിരുന്നു. ആദ്യ പ്രസവത്തിൽ തന്നെ ഭാര്യയെ നഷ്ടമായി മാത്രമല്ല ദിവസങ്ങൾ മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ എങ്ങനെ വളർത്തും എന്നായി ചിന്ത. ഇത്തരത്തിൽ ആശങ്കയിൽ ഇരിക്കുമ്പോഴാണ് അറബി ഇയാളെ വിളിക്കുന്നത്. കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. തന്റെ മക്കൾക്കൊപ്പം ഈ കുഞ്ഞും വളരുമെന്ന് അദ്ദേഹം വാക്കു കൊടുത്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.