തെരുവിൽ ആരുമില്ലാതെ അലഞ്ഞുതിരിയുന്ന നിരവധിപ്പേരെ നമുക്ക് കാണാനാകും. പലരും ആരാണെന്നോ വീട് എവിടെയാണെന്നോ ഉറ്റവരും ഉടയവരും ഉണ്ടോയെന്ന് പോലും അറിയാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള ഒരാളുടെ സംഭവ കഥയാണ് ഇവിടെ കാണാൻ കഴിയുക. തെരുവിൽ അലഞ്ഞു തിരിയുന്ന ആളോട് ഭക്ഷണം വേണോ എന്നൊരു ചോദ്യം. എന്നാൽ മുഖത്തെ മുടിയും താടിയും വെട്ടി തരുമോ എന്നായിരുന്നു തിരിച്ചു ചോദിച്ചത്.
മുടി വെട്ടുകയും അയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് നടന്നത് വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ആയിരുന്നു. പത്തു വർഷം മുൻപ് കാണാതായ ഇയാളെ അന്വേഷിച്ചു വീട്ടുകാർ എത്തി. ബ്രസീലിലാണ് ഈ ആകസ്മികമായി സംഭവങ്ങൾ അരങ്ങേറുന്നത്. ഒരു യുവാവ് ഇയാളുടെ ദാരുണമായ അവസ്ഥ കണ്ടാണ് ഭക്ഷണം വേണോ എന്ന് ചോദിക്കുന്നത്. തുടർന്ന് ഇയാളുടെ മറുപടികേട്ട് ഇദ്ദേഹം ഫേഷൻ സ്റ്റോറിലേക്ക് കൊണ്ടുപോവുകയും.
മുടിയും താടിയും വെട്ടുകയും ചെയ്തു. കൂടാതെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു ഇങ്ങനെ ചെയ്തു കൊണ്ടാണ് പത്തുവർഷത്തിനുശേഷം ഇദ്ദേഹം തിരിച്ച് വീട്ടിലെത്താൻ കാരണമായത്. ചിത്രം കണ്ടു ഇയാളുടെ അമ്മയും സഹോദരിയും യുവാവുമായി ബന്ധപ്പെടുകയായിരുന്നു. പത്തുവർഷം മുൻപ് കാണാതായ മകൻ ആണെന്നും മരിച്ചു പോയി എന്നാണ് കരുതിയിരുന്നത് എന്നും അറിയിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.