പലതരത്തിലുള്ള ഞെട്ടിക്കുന്ന വാർത്തകളും ഇന്നത്തെക്കാലത്ത് കാണാൻ സുലഭമാണ്. ആശുപത്രിയിൽ എത്തുന്ന പല കേസുകളും കണ്ടാൽ വിശ്വസിക്കാൻ പോലും കഴിയില്ല. ഇത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. രാജസ്ഥാനിലെ ഒരു ആശുപത്രിയിൽ നടന്ന സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഇവിടെ നടത്തിയ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റിൽ നിന്നും 116 ഇരുമ്പാണികൾ പ്ലാസ്റ്റിക് വയറും ഇരുമ്പ് തിരിയും നീക്കംചെയ്തു.
42 കാരനായ യുവാവിന്റെ വയറ്റിൽ നിന്നാണ് ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി ഇത്തരം വസ്തുക്കൾ നീക്കം ചെയ്തത്. കഠിനമായ വയറുവേദനയും ആയാണ് യുവാവ് ആശുപത്രിയിലെത്തുന്നത്. എക്സറെ ചെയ്തു നോക്കിയപ്പോൾ അസ്വാഭാവികമായി വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും തുടർന്ന് നടത്തിയ സ്കാനിംഗിൽ ഇവ വ്യക്തമാവുകയും ചെയ്തു.
പിന്നീട് ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് ഇത്തരം വസ്തുക്കൾ രോഗിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്തത്. ഇതിൽ ഏതെങ്കിലും ഒരു ആണി വൻ കുടിലിലേക്ക് പ്രവേശിച്ചിരുന്നു എങ്കിൽ മരണം വരെ സംഭവിക്കാം ആയിരുന്നു എന്ന് സീനിയർ സർജൻ പറഞ്ഞു. എന്നാൽ ഇത്തരം വസ്തുക്കൾ എങ്ങനെയാണ് രോഗിയുടെ വയറ്റിൽ എത്തിയത് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗിയുടെ ബന്ധുക്കൾക്കും കൂടുതലൊന്നും പറയാൻ ആയിട്ടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.