പ്രശസ്ത ബോളിവുഡ് സിനിമാ നടൻ സിദ്ധാർഥ് വിടവാങ്ങി… കണ്ണീരോടെ ആരാധകരും സഹ താരങ്ങളും

അടുത്ത കാലങ്ങളിലായി നിരവധി സിനിമാ താരങ്ങളാണ് മരണം അടഞ്ഞിരിക്കുന്നത്. വീണ്ടും അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. നടനും അവതാരകനുമായ സിദ്ധാർത്ഥ ശുക്ലയാണ് അന്തരിച്ചത്. നടനും മോഡലും ടെലിവിഷൻ അവതാരകനുമാ യിരുന്നു താരം. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയിച്ചു.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രി മരുന്നുകൾ കഴിച്ച് കിടന്നുറങ്ങിയ സിദ്ധാർത്ഥ ഉണർന്നില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് വിവരം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

മോഡൽ എന്ന നിലയിൽ കരിയർ ആരംഭിച്ച ഇദ്ദേഹം സീരിയലിലൂടെ ആണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിരവധി താരങ്ങളാണ് മരണ വാർത്ത യറിഞ്ഞ് ആദരാഞ്ജലികൾ അർപ്പിച്ചത്. പ്രിയ താരത്തിന്റെ മരണ വാർത്തയറിഞ്ഞ് ഞെട്ടി ഇരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *