നായ്ക്കൾ സ്വതവേ മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നവരാണ് എങ്കിലും മനുഷ്യനെക്കാൾ വിവേക ബുദ്ധിയോടെ പ്രവർത്തിക്കുന്നവരാണ് ഇവർ. നായ്ക്കളെ ഇഷ്ടപ്പെടാത്തവരായി അതുകൊണ്ടുതന്നെ ആരും ഉണ്ടാകില്ല. ഒരുവിധം എല്ലാ വീടുകളിലും വളർത്തുനായകൾ ഉണ്ടാവും. നായകൾ ചെയ്യുന്ന രസകരമായ പല സംഭവങ്ങളുടെയും കൗതുക വീഡിയോ കൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറ് ഉള്ളതാണ്.
നായ്ക്കൾ വളരെ ബുദ്ധിയുള്ള ജീവിയാണ് അതുകൊണ്ടുതന്നെ അപകടം നേരത്തെ മനസ്സിലാക്കാനുള്ള കഴിവും അതിനുണ്ട്. വിവേകത്തോടെ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാനുള്ള കഴിവ് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് നായ്ക്കൾക്ക് കൂടുതലാണ്. ഒരു നേരത്തെ അന്നം നൽകുകയാണെങ്കിൽ അതിന്റെ സ്നേഹവും കരുതലും ജീവിതകാലം മുഴുവൻ അവയ്ക്ക് ഉണ്ടായിരിക്കും.
ഇത്തരത്തിൽ മൃഗങ്ങൾ പലപ്പോഴും തങ്ങളുടെ യജമാനന്മാരുടെ ജീവൻ രക്ഷിച്ച വാർത്തകൾ നാം കേൾക്കാറുള്ളതാണ്. ഇപ്പോൾ രാജവെമ്പാലയുടെ മുന്നിൽ നിന്നും ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ച് ഇരിക്കുകയാണ് ഈ നായ. രാജവെമ്പാലയുടെ മുന്നിൽനിന്നു ഒരു കുടുംബത്തെ മുഴുവൻ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ഈ നായക്കാണ്. വീട്ടുമുറ്റത്ത് എത്തിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് അധികൃതരെത്തി പിടികൂടുകയായിരുന്നു.
രാവിലെയുള്ള വളർത്തുനായയുടെ നിർത്താതെയുള്ള കുര കേട്ടാണ് കുടുംബാംഗങ്ങൾ വാതിൽ തുറന്നത്. നോക്കുമ്പോൾ മുറ്റത്ത് ചവിട്ടുപടിയിൽ പത്തിവിടർത്തി നിൽക്കുന്ന രാജവെമ്പാല. വീടിനകത്തേക്ക് രാജവെമ്പാലയെ അടുപ്പിക്കാതെ നായയും. ഉടൻതന്നെ വാതിലടച്ച് വീടിന്റെ പുറകു വശത്തുകൂടെ വീട്ടുകാർ പുറത്തേക്കോടി. പിന്നീട് വനംവകുപ്പിന് വിവരമറിയിക്കുകയും പാമ്പിനെ ജീവനോടെ പിടികൂടുകയുമായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.