തീരെ കേട്ടുകേൾവിയില്ലാത്ത പല സംഭവങ്ങളും നാം പിന്നീട് പലപ്പോഴായി കേൾക്കാറുണ്ടാകും. ഇത്തരത്തിലുള്ള സംഭവങ്ങളെല്ലാം നടക്കുമോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും നിങ്ങളിൽ പലരും. ഇത്തരത്തിലുള്ള വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. നിനക്ക് ഹൃദയമില്ലേ എന്നൊക്കെ പലപ്പോഴായി മറ്റുള്ളവരോട് നാം ചോദിക്കാറുണ്ട്. എന്നാൽ ജനിക്കുമ്പോൾ തന്നെ ഹൃദയം ഇല്ലാത്തവൾ ആയി ഭൂമിയിലെത്തിയ ഒരു യുവതി ഉണ്ട്.
വിധിയുടെ ഇത്തരം പരീക്ഷണത്തിൽ തോറ്റു പോകാതെ തന്റെ ഹൃദയവും കൈയിലേന്തി നടക്കുകയാണ് ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയായ ഈ ബ്രിട്ടീഷ് വനിത. ഹൃദയം ഇല്ലാതെ ജനിച്ച യുവതി മരണതിന്റെയും ജീവിതതിന്റെയും നൂൽപ്പാലത്തിലൂടെ ആണ് കടന്നു പോയത്. അതിനിടെ ആണ് യുവതിക്ക് ആ കൃത്രിമഹൃദയം വെക്കുന്നത്.
അന്നുമുതൽ ഡോക്ടർമാർ നൽകിയ ഹൃദയം കൈയിലും തോളിലും ആയി ചുമക്കുക യാണ് ഈ യുവതി. ആ ബാഗിൽ ഒന്ന് കാത് വെച്ചാൽ ഹൃദയമിടിപ്പ് കേൾക്കാം. ലോകത്തെ അപൂർവ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണ് ഇത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആണ് യുവതി. വർഷങ്ങൾക്കു മുൻപേ യുവതിയുടെ ഈ അനുഭവം വാർത്താ കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.