എല്ലാ ദിവസവും ഭക്ഷണവുമായി പോകുന്ന നായ… കൗതുകക്കാഴ്ചയായി മാറിയപ്പോൾ..!!

മനുഷ്യനോട് ഏറ്റവും അടുത്ത് ഇടപെഴുകുന്ന നായ ചിലസമയങ്ങളിൽ മനുഷ്യനേക്കാൾ ഉപരിയായി ചിന്തിക്കുന്ന സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. നായയുടെ ഇത്തരത്തിലുള്ള പ്രവർത്തികളും സ്നേഹവും കരുതലും എല്ലാം എല്ലാവർക്കും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ നായയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഒരു നേരത്തെ അന്നം നൽകിയാൽ സ്നേഹവും കരുതലും നാലിരട്ടിയായി തിരിച്ചു നൽകുന്നവരാണ് നായ്ക്കൾ. സ്വന്തം ജീവൻ പോലും നൽകി യജമാനന്റെ ജീവൻ രചിച്ചിട്ടുള്ള സംഭവങ്ങൾ പോലും ഉണ്ടായിട്ടുള്ളതാണ്.

അത്തരത്തിലുള്ള ഒന്നാണ് ഇവിടെയും കാണാൻ കഴിയുക. എല്ലാദിവസവും ഭക്ഷണം പൊതി കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന യജമാനൻ പിന്നീട് നായയുടെ പ്രവർത്തി കണ്ട് ഞെട്ടിപ്പോയി. നായയുടെ സ്നേഹത്തിന്റെ കഥകൾ മുമ്പ് ഒരുപാട് കേട്ടിട്ടുള്ളതാണ്. എന്നാൽ വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ് ഇപ്പോൾ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് നടക്കുന്നത് ബ്രസീലിൽ ആണ്. ഒരു യുവതി നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു.

അങ്ങനെ യുവതി നായയെ ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു. ആ നായ തന്റെ പുതിയ യജമാനനും ആയി വേഗത്തിൽ ഇണങ്ങുകയും ചെയ്തു. എന്നാൽ ഒരു ദിവസം യുവതി രാത്രി ഉറക്കം ഉണർന്നു നോക്കിയപ്പോൾ തന്റെ നായയെ കാണാൻ കഴിഞ്ഞില്ല. എന്നാൽ രാവിലെ നായ തിരിച്ചെത്തിയിരുന്നു. എന്നാൽ അവന് ക്ഷീണം ഉണ്ടായിരുന്നു. പിറ്റേദിവസവും രാത്രി നായ പുറത്തുപോകുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു.

അതിന്റെ പിറകെ പോയ സ്ത്രീ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഒരു സ്ത്രീ ആ നായക്ക് ഭക്ഷണം കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. ബാക്കി ഭക്ഷണം പൊതിഞ്ഞ് അവൻ കൊണ്ടുപോകുന്നതും കാണാം. പിന്തുടർന്നു വന്ന സ്ത്രീ ഭക്ഷണം നൽകിയ സ്ത്രീയോട് കാര്യം തിരക്കി. ആ നായ ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത് ചേരിയിൽ ഉപേക്ഷിക്കപ്പെട്ട 2 പൂച്ചകൾക്കും രണ്ടു ചെറിയ നായകൾക്കും കോഴിക്കും ആയിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *