പശുവിന് കാവൽ പുള്ളിപ്പുലി… ഇത് എന്താണ് സംഭവം എന്ന് അറിഞ്ഞാൽ ആരായാലും ഒന്ന് ഞെട്ടും..!

വന്യ മൃഗമായ പുലി ഒരു പശുവിന് കാവൽ നിൽക്കുന്നു എന്ന് കേട്ടാൽ ആരായാലും ഒന്ന് ഞെട്ടി പോകും. കാരണം എല്ലാവർക്കും അറിയാവുന്നതാണ്. പുലി ഒരു വന്യമൃഗം ആണ്. പശുവിനെ കണ്ടാൽ അടുത്ത നിമിഷം തന്നെ ചാടി വീണ് അകത്താക്കാൻ ആണ് കൂടുതലും സാധ്യത. എന്നാൽ തികച്ചും വ്യത്യസ്തമായ ഈ സംഭവം ഉള്ളതുതന്നെയാണ്. ഗുജറാത്തിൽ ഒരു ഗ്രാമത്തിൽ മുൻപ് നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.

പശുവിന് കൂട്ടിരുന്നും സംരക്ഷണം നൽകിയും പുള്ളിപുലി കാരണം കേട്ടാൽ വിശ്വസിക്കാനാകാതെ സോഷ്യൽ ലോകം. സംഭവം ഇങ്ങനെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്കുവാങ്ങി തന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയുണ്ടായി. രണ്ടു മൂന്ന് ദിവസം കുഴപ്പമൊന്നും സംഭവിച്ചില്ല. എങ്കിലും മൂന്നാല് ദിവസങ്ങൾക്കുശേഷം പശുവിനെ കെട്ടിയിട്ട ഭാഗത്തുനിന്ന് നായ്ക്കളുടെ കുര വീട്ടുകാരിൽ സംശയം ഉളവാക്കി.

പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ വരുന്നത് ആയിരിക്കുമെന്ന് ഉടമ സംശയിച്ചു. തുടർന്നാണ് വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത്. എന്നാൽ പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുടമയും കുടുംബവും ഭയന്നുവിറച്ചു. പശുവിന്റെ അടുത്തായി ഒരു പുലിയെയാണ് അവർ സിസിടിവി ക്യാമറയിൽ കണ്ടത്. എന്നാൽ പുലി പശുവിനെ ഉപദ്രവിക്കുകയല്ല കൂട്ടിരിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *