ഒരു അപകടമോ പ്രതികൂല സാഹചര്യമോ മുന്നിൽ കണ്ടാൽ അതിനെ നേരിടുന്നവർ ആയും അതിനു വേണ്ട പരിഹാരം കാണുന്നവർ ആയും എത്ര പേരെ കാണാൻ കഴിയും. ഇന്നത്തെ കാലത്ത് എവിടെയെങ്കിലും ഒരു അപകടമോ മറ്റു ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളും കണ്ണിൽപ്പെട്ടാൽ കാണികൾ ആകാനേ ആളുകൾ ഉണ്ടാകുള്ളൂ. ഇത്തരത്തിലുള്ളവർക്ക് ഒരു മാതൃകയാണ് എന്ന് തന്നെ ഇവിടെ കാണുന്ന ഈ കുട്ടിയെ വിശേഷിപ്പിക്കാൻ ആകും. നേതൃത്വത്തിൽ ഉള്ള കഴിവ് ആൾക്കൂട്ടത്തിനു.
മുന്നിൽ പ്രഭാഷണം നടത്തുന്നതോ അധികാരത്തിലെത്തുന്നതൊ അല്ല. പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് അതിന് ഉത്തമ ഉദാഹരണം. ഇവിടെ ഈ കുട്ടിയിൽ കാണാൻ കഴിയുന്നതും അത്തരത്തിലൊന്ന് തന്നെയാണ്. ധാക്കയിലെ ഒരു ചേരിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. പത്ത് വയസ്സ് മാത്രമേ ഈ കുട്ടിക്ക് ആയിട്ടുള്ളൂ എങ്കിലും ഈ കുട്ടിയുടെ പ്രവർത്തി കണ്ടാൽ ആരായാലും കൈയ്യടിച്ചു പോകും. അവർ താമസിക്കുന്ന ചേരിയുടെ തൊട്ടുമുന്നിലുള്ള 22 നില കെട്ടിടത്തിന് തീപിടിച്ചു.
അഗ്നിശമനസേന തീയണയ്ക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. കാഴ്ചക്കാർ സാധാരണ പോലെ തന്നെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ഉള്ള തിരക്കിലാണ്. എന്നാൽ ഈ കുട്ടി ചിന്തിച്ചത് തനിക്ക് എങ്ങനെ ഈ സന്ദർഭത്തിൽ സഹായിക്കാൻ കഴിയും എന്നതാണ്. അപ്പോഴാണ് തീയണക്കാൻ ഉപയോഗിക്കുന്ന ഓസിലെ ഒരു തുളയിൽ നിന്ന് വെള്ളം ലീക്കായി പോകുന്നത് ആ കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നെ ഒന്നും നോക്കിയില്ല അവനവന്റെ സർവ്വശക്തിയുമെടുത്ത് ഓസിന് മുകളിൽ കയറിയിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.