എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാറിന് മെഗാ സർപ്രൈസ് നൽകി മകൾ…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. പ്രധാനമായും നായകവേഷം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ എഴുപതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. ഈ വേളയിൽ മകളും ചിത്രകാരിയും ആയ സുറുമി ബാപ്പച്ചിക്ക് നൽകിയ സമ്മാനമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. എന്തായാലും സംഭവം കലക്കിയിട്ടുണ്ട്. മകൾ മികച്ച ഒരു ചിത്രകാരിയാണ്.

ചിത്ര പ്രദർശനങ്ങളിൽ ഉൾപ്പെടെ സുറുമിയുടെ പെയിന്റിംഗ് കൾ ശ്രദ്ധേയമായിട്ടുണ്ട് ഇപ്പോഴിതാ വാപ്പച്ചിയുടെ എഴുപതാം പിറന്നാളിന് അദ്ദേഹത്തിന്റെ മനോഹരമായ ഒരു ചിത്രം വരച്ചിരിക്കുകയാണ് മകൾ സുറുമി. സുറുമി ആദ്യമായി വരച്ച പോർട്രേറ്റ് ചിത്രം കൂടിയാണ് ഇത്. വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെൽ ആശങ്കയുണ്ടായിരുന്നു. ഞാൻ ഇന്നേവരെ ഇങ്ങനെ ഒരു ചിത്രം വരച്ചിട്ടില്ല. പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രം വരയ്ക്കാൻ ആണ് കൂടുതലിഷ്ടം.

വാപ്പച്ചിയുടെ ചിത്രം വരയ്ക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നേവരെ അതിനു മുതിർന്നിട്ടില്ല. ഇത്തവണ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി ഇതു വരയ്ക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്. മകൾ സുറുമി പറയുന്നു. ഈ പിറന്നാൾ സമ്മാനം അദ്ദേഹത്തിന് ഏറെ പ്രിയങ്കരം ആകുമെന്നും സുറുമി പറഞ്ഞു. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *