ഓട്ടോക്കാരൻ ചെയ്തത് കണ്ടോ… മനസ് നിറക്കുന്ന രംഗങ്ങൾ…ഇപ്പോൾ താരം ഇദ്ദേഹമാണ്

കണ്ണു നിറക്കുന്നതും നന്മ നിറഞ്ഞതുമായ നിരവധി പ്രവർത്തികൾ നാം പലപ്പോഴും കാണാറുണ്ട്. ലോകത്ത് നന്മ മാറ്റാത്ത മനസ്സുള്ളവർ ഇന്നും ഉണ്ട് എന്നറിയുമ്പോൾ ചെറിയ ഒരു സന്തോഷവും തോന്നാം. ഇത്തരത്തിൽ നിരവധി വാർത്തകൾ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലൂടെ പാഞ്ഞെത്തുന്ന ഓട്ടോറിക്ഷയുടെ വീഡിയോയാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. സംഭവം മുംബൈയിലാണ് നടക്കുന്നത്. പ്രസവവേദന അനുഭവപ്പെട്ടു സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആയിരുന്നു ഈ ഓട്ടോ ദൗത്യം. പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു സ്ത്രീയും അവരുടെ ഭർത്താവും. കനത്തമഴയെ തുടർന്ന് ട്രെയിൻ ഏറെനേരം സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതിനിടയിൽ പ്രസവവേദന തുടങ്ങുകയായിരുന്നു.

സഹായം തേടി പലരെയും ഭർത്താവ് സമീപിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സ്റ്റേഷന് പുറത്ത് ഓട്ടോ പാർക്ക് ചെയ്തിരുന്ന യുവാവാണ് പിന്നീട് ഇവരെ സഹായിച്ചത്. പിന്നീട് ചെയ്തത് കണ്ടോ. ഓട്ടോയും കൊണ്ട് പ്ലാറ്റ്ഫോമിലേക്ക് കയറി. യാത്രക്കാരെല്ലാം അന്തം വിട്ടു. പോലീസുകാർ ഓടിയെത്തി. പിന്നീട് കാര്യമറിഞ്ഞപ്പോൾ എല്ലാവരും കൈ അടിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *