ചില ഞരമ്പുരോഗികൾ ഉണ്ട് പെൺകുട്ടികളെ അർത്ഥം വെച്ച് നോക്കുകയും കളിയാക്കുകയും ചെയ്യുന്നവർ. ഇത്തരക്കാർക്ക് പിന്നീട് കിട്ടുക നല്ല എമണ്ടൻ പണി ആയിരിക്കും. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. വിസ്പർ വാങ്ങാൻ വേണ്ടി കടയിൽ എത്തിയ പെൺകുട്ടികളെ അളിഞ്ഞ ചിരിയും അർത്ഥം വച്ചുള്ള നോട്ടവുമായി മെഡിക്കൽഷോപ്പ് കാരൻ. ഇത് കണ്ട യുവതി കൊടുത്ത മാസ് മറുപടിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടികൾ ആണ്.
യുവതിയുടെ അനുഭവക്കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കുറിപ്പ് ഇങ്ങനെ അമ്മയ്ക്കുള്ള മരുന്നു വാങ്ങാൻ വേണ്ടി മെഡിക്കൽ ഷോപ്പിൽ നിൽക്കുമ്പോഴാണ് അവിടേക്ക് രണ്ട് പെൺകുട്ടികൾ കയറിവന്നത്. പ്ലസ് വണ്ണിലോ പ്ലസ്ടുവിലോ ആണ് പഠിക്കുന്നത് എന്ന് തോന്നുന്നു. മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഞാൻ അവരുടെ പരുങ്ങൽ കണ്ടാണ് അവരെ ശ്രദ്ധിച്ചത്. അപ്പോഴേക്കും എനിക്കുള്ള മരുന്നെടുത്തു ബില്ല് കയ്യിൽ തന്നു അവിടെയുള്ള ഒരു ചെറുപ്പക്കാരൻ.
ഞാൻ ബില്ലടയ്ക്കാൻ വേണ്ടി നീങ്ങിയതും ആ പെൺകുട്ടികൾ ചെറുപ്പക്കാരനോട് എന്തോ പറയുന്നത് കണ്ടു. അവന് അത് വ്യക്തമായില്ല എന്ന് തോന്നുന്നു ഉറക്കെ പറയാൻ ആവശ്യപ്പെട്ടു. അപ്പോൾ പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു വിസ്പർ എന്ന്. ഓഹ് വിസ്പർ ആയിരുന്നോ ലാർജ് വേണോ നോർമൽ മതിയോ പെൺകുട്ടികൾ ഒന്നും മിണ്ടാതെ നിൽക്കുകയാണ്. ചുണ്ടിലൊരു വഷളൻ ചിരിയുമായി ലാർജ് തന്നെ വേണ്ടി വരും അല്ലേ അവൻ ആ പെൺകുട്ടിയെ അർത്ഥം വെച്ച് നോട്ടവുമായി പറഞ്ഞു.
അത് കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു. പണമടച്ച് ബില്ലുമായി അവന്റെ അടുത്ത് ചെന്നു എന്നിട്ട് പറഞ്ഞു എസ്ക്യൂസ്മി എനിക്ക് ഒരു സാധനം കൂടി വേണം. എന്താണെന്ന് അവൻ ചോദിച്ചു അല്പം ഉച്ചത്തിൽ തന്നെയാണ് വിസ്പർ എന്ന് പറഞ്ഞത്. അവൻ അല്പം അമ്പരപ്പോടെ കൂടി നിൽക്കുകയാണ്. അവൻ അത് പാക്ക് ചെയ്തു തരുമ്പോൾ അവനോടു ചോദിച്ചു എടോ താൻ ഒരു അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തന്നെയാണോ ഉണ്ടായത്. ഇവനെ പ്പോലുള്ളവർക്ക് ഇതുപോലെതന്നെ മറുപടി നൽകണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന അഭിപ്രായങ്ങൾ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.