വീടുകളിൽ വെറുതെ ഇരിക്കുന്ന വരാകാം നിങ്ങൾ. കൂടുതൽ വീട്ടമ്മമാരും വെറുതെ സമയം കളയുന്ന ചില നേരങ്ങൾ ഉണ്ട്. ഒന്നും ചെയ്യാനില്ലാതെ മടുപ്പു തോന്നുന്ന സമയങ്ങളിൽ അവർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങൾക്ക് വീട്ടിൽ മുന്തിരിയും പുട്ട് കുടവും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു റെമഡി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഏത് മുന്തിരി വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. കറുത്ത മുന്തിരി വേണമെങ്കിൽ അത് എടുക്കാം പച്ചമുന്തിരി വേണമെങ്കിൽ അതും എടുക്കാം. മുന്തിരി നന്നായി കഴുകി എടുക്കുക. കഴുകിയെടുത്ത മുന്തിരി പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം അതിൽ ഇട്ട് വെക്കുക. ഇന്ന് ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഉണക്കമുന്തിരി ആണ്. പിന്നീട് പുട്ട് കുടം എടുത്തു വെള്ളം ചൂടാക്കുക.
പത്തു മിനിറ്റ് മുന്തിരി ആവിൽ വെച്ച് എടുക്കുക. ഇങ്ങനെ ചെയ്ത് എടുക്കുമ്പോൾ മുന്തിരി കുറച്ച് പൊട്ടി കാണും. ഇതാണ് അതിന്റെ ഒരു സ്റ്റേജ്. പിന്നീട് നല്ലൊരു തുണിയെടുത്ത് മുന്തിരിയിലെ വെള്ളം ഒപ്പിയെടുക്കുക. ഇങ്ങനെ കിട്ടിയ മുന്തിരി പിന്നീട് ഒരു സ്റ്റീൽ പ്ലേറ്റ് എടുത്തശേഷം അതിൽ പരത്തി വെയിലത്ത് വെച്ച് ഉണക്കി എടുക്കാവുന്നതാണ്. ഇനി പുറത്തുനിന്ന് കാശ് കൊടുക്കാതെ തന്നെ വളരെ.
എളുപ്പത്തിൽ വീട്ടിൽ ഉണക്കമുന്തിരി തയ്യാറാക്കാവുന്നതാണ്. വീട്ടാവശ്യത്തിന് എങ്കിലും നമുക്ക് ഉപയോഗിക്കാവുന്ന നല്ല ശുദ്ധമായ ഉണക്കമുന്തിരി ഇങ്ങനെ ചെയ്യുന്നത് വഴി ലഭിക്കുന്നു. നമുക്കറിയാം നിരവധി ഗുണങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി. ശരീര ആരോഗ്യത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.