പുഴുവരിച്ച നിലയിൽ പിഞ്ചുകുഞ്ഞ്… കണ്ണ് നിറയ്ക്കുന്ന കാഴ്ച..!!

കുഞ്ഞുങ്ങളെ വഴിയരികിൽ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾ ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ജനിച്ച പാടെ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി കാപ്പി തോട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ കഠിനമായ സൂര്യപ്രകാശവും വിശപ്പും താങ്ങാനാകാതെ നിസ്സഹായനായി ആ കുഞ്ഞ് വാവിട്ടു കരഞ്ഞെങ്കിലും അതുവഴി പോയ വഴിയാത്രക്കാർ ആരും ഈ കുഞ്ഞിനെ തിരിഞ്ഞുനോക്കിയില്ല.

ഒടുവിൽ രണ്ട് ദിവസത്തിനുശേഷം ഒരു സന്യാസി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരിറ്റു ജീവൻ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഒരു പെൺകുഞ്ഞിന്റെ കഥയാണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്ന് പലരും പറയും എങ്കിലും അത്തരത്തിലുള്ള പ്രവർത്തി അല്ല പലപ്പോഴും സമൂഹത്തിൽ കാണാൻ കഴിയുക.

എന്തുകൊണ്ടാണ് ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായരായ കുഞ്ഞിനെ ഉപേക്ഷിക്കുന്നത് എന്നത് മനസ്സിലാക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്. ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന എത്ര പേരെയാണ് നമുക്ക് സമൂഹത്തിൽ കാണാൻ കഴിയുക. എന്നിട്ടും ഈ ക്രൂരത എന്തിനായിരുന്നു എന്ന് വേണം ചോദിക്കാൻ. വിയറ്റ്നാമിൽ ആണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്.

ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞോ മറ്റോ ആണെന്ന് കരുതി കവർ പരിശോധിച്ച സന്യാസിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല കണ്ട കാഴ്ച. പുഴു അരിച്ച അവസ്ഥയിൽ ഒരു ചോരക്കുഞ്ഞ്. പിന്നീട് ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് ആ കുഞ്ഞിൽ അധിക പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒടുവിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കുഞ്ഞ് കണ്ണുതുറന്നു എങ്കിലും ആ സന്തോഷം അധികം നീണ്ടുനിന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *