ദാരുണമായ പല സംഭവങ്ങൾക്കും വാർത്തകൾക്കും സാക്ഷിയായിട്ടുണ്ട് നമ്മുടെ ഈ മലയാളക്കര. പല വാർത്തകളും നെഞ്ച് പിടക്കുന്നതും കരളലിയിക്കുന്നതും ആയിരിക്കും അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. മദ്യപാനികൾ ഓടിച്ച കാർ ഇടിച്ച് മരിച്ച യുവാവിനെ പിന്നാലെ ഭാര്യ കൂടി ആത്മഹത്യ ചെയ്തതിന്റെ വാർത്തയാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മദ്യപിച്ചുള്ള ഡ്രൈവിംഗ് നിയമം മൂലം കർശനമായി നിരോധിച്ചിരിക്കുന്നതാണ് എങ്കിലും നിയമം തെറ്റിച്ച്.
വാഹനമോടിക്കുന്ന നിരവധി പേരെ ഇന്നും സമൂഹത്തിൽ കാണാൻ കഴിയും. എന്നാൽ അത്തരം ചെറ്റത്തരങ്ങൾ സ്വന്തം ജീവന് മാത്രമല്ല നിരപരാധികളുടെ ജീവനും കൂടി ഭീഷണിയാകുന്ന നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുള്ളതാണ്. മദ്യപിച്ച് വാഹനമോടിച്ച വർ കാരണം ഒരു കുടുംബം തന്നെ ഇല്ലാതായതിന്റെ വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. ഒരാഴ്ച മുൻപാണ് വാഹനാപകടത്തിൽ യുവാവ് മരിക്കുന്നത്. ഇയാളുടെ മരണശേഷം യുവാവിന്റെ സഹോദരിയും ഇയാളുടെ ഭാര്യയും ഒരുമിച്ചാണ് പിന്നീട് കിടന്നിരുന്നത്.
കഴിഞ്ഞ രാത്രി രണ്ടുമണിയോടെ സഹോദരി ഉണർന്നപ്പോൾ യുവതിയെ കണ്ടില്ല. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ ഒന്നും യുവതിയെ കാണാതെ വന്നതോടെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് ആറുമണിയോടെ യുവതിയുടെ മൃതദേഹം അടുത്തുള്ള പാറക്കുളത്തിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മരണത്തിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.