ഇവരാണ് സത്യസന്ധർ വരും തലമുറയുടെ ഭാവി വാഗ്ദാനം… കണ്ടില്ലേ ഇവർ ചെയ്തത്..!!

ഇന്നത്തെ കാലത്ത് പലരുടേയും നന്മയും സത്യസന്ധതയും എല്ലാം നശിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുക. പലരുടെയും പ്രവർത്തി സത്യത്തിനും ധർമ്മത്തിനും നിരക്കാത്തത് ആയിരിക്കും. എന്നാൽ ഇന്നും മനുഷ്യമനസ്സിൽ നന്മ വറ്റിയിട്ടില്ല ഭാവി തലമുറയും ഇത്തരത്തിൽ വളർന്നുവരും എന്ന് കാണിച്ചുതരുന്ന ഒരു വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. രണ്ടു കുട്ടികളുടെ വീഡിയോയാണ് ഇവിടെ കാണാൻ കഴിയുക. ഒരു കടയുടമ യാണ് താൻ ഇല്ലാത്തപ്പോൾ കടയിൽ നടന്ന ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്.

കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കാൻ വന്ന രണ്ടു കുട്ടികൾ കാത്തിരുന്നിട്ടും കടയുടമയെ കാണാതായപ്പോൾ ചെയ്ത പ്രവർത്തിയാണ് വൈറലായിരിക്കുന്നത്. കാത്തിരുന്നിട്ടും കടയുടമയെ കാണാതായപ്പോൾ എടുത്ത സാധനത്തിന്റെ പൈസ പൊക്കി സിസിടിവിയിൽ കാണിച്ചശേഷം അവിടെ വയ്ക്കുകയായിരുന്നു. എടുത്ത സാധനം എന്താണെന്നും അതിന് എത്ര വില വരും എന്നും ബാക്കി കാശ് എടുക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും.

അവർ കടയുടമയ്ക്ക് വ്യക്തമാകുന്ന രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയ തിനുശേഷമാണ് തിരിച്ചു മടങ്ങുന്നത്. എന്നാൽ അവർ കടയുടമ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ആയിരിക്കും പോയിരിക്കുന്നത് എന്നും ഷട്ടർ അടയ്ക്കാൻ മറന്നത് ആയിരിക്കും എന്ന് കരുതി ഷട്ടർ കൂടി താഴ്ത്തിയിട്ട് ആണ് അവർ പോകുന്നത്. അവരുടെ പ്രവർത്തി തനിക്ക് സന്തോഷം നൽകുന്നു എന്നും. ഇവരുടെ മാതാപിതാക്കൾ ഈ കുട്ടികളെ നന്നായി വളർത്തിയിട്ടുണ്ട് എന്നും കടയുടമ സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *