വിവാഹം ഒരു മംഗളകർമ്മം ആണ് അത് അതിന്റെ തായ് പരിശുദ്ധിയോടെ വേണം നടത്താൻ. വിവാഹ സമയങ്ങളിൽ നവവരൻ കാണിക്കുന്ന പലതരത്തിലുള്ള കോലാഹലങ്ങളും നാം കണ്ടിട്ടുള്ളതാണ്. മദ്യപിച്ച് ലക്കുകെട്ട വരുന്നതും ബോധമില്ലാതെ വരുന്നതുമായ പല വാർത്തകളും നാം സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളതാണ്. ഇത്തരത്തിൽ ഒന്ന് തന്നെയാണ് ഇവിടെയും കാണാൻ കഴിയുക.
വിവാഹവേദിയിൽ രോഷാകുലയായി ഇരിക്കുന്ന വധുവിനെ യാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ വരനെ അടിക്കുന്നതും കാണാം. സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വധുവിന്റെ ഈ രോഷ പ്രതികരണത്തിന് പിന്നിൽ മതിയായ ഒരു കാരണവും ഉണ്ടായിരുന്നു. വിവാഹവേദിയിൽ പുകയില ചവച്ചിരിക്കുന്ന വരനെ കണ്ടാണ് വധു കലി കൊണ്ടത്. ചടങ്ങുകൾ നടക്കുന്നതിന് ഇടെ രോഷാകുലയായി സംസാരിക്കുന്ന വധുവിന് അടുത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.
https://youtu.be/uAcO56Pi2Xg
സമീപത്ത് ഇരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വധു. പുകയില ചവച്ച് ഇരിക്കുന്നതിനെ പറ്റിയാണ് സംസാരം തുടർന്ന് വരനോടും ഇതേ പറ്റി സംസാരിക്കുന്നതും തല്ലുന്നതും കാണാൻ കഴിയും. ഉടനെതന്നെ വരൻ പുകയില തുപ്പുന്നതിന് വേണ്ടി എഴുന്നേൽക്കുന്നതും കാണാൻ കഴിയും. നിരവധിപേരാണ് യുവതിയുടെ ഈ പ്രവൃത്തിയെ പ്രശംസിച്ച് എത്തിയത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.