വിവാഹം പല രീതിയിലും നമ്മുടെ ജീവിതത്തിൽ നടക്കും. അത് സമയമാകുമ്പോൾ നടക്കും എന്നെല്ലാം പറയുന്നവരാണ് പലരും. താൻ സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിക്കുന്നവരും ഇത്തരത്തിൽ ഉള്ളവർക്ക് ഇടയിലുണ്ട്. ഇതിനുവേണ്ടി ഇവർ പലതും ചെയ്യും. എന്നാൽ ഇവയിൽ തന്നെ വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഒരു 38 വയസ്സുകാരി 23 കാരനെ വിവാഹം ചെയ്യുന്നതിനുവേണ്ടി ചെയ്ത കാര്യമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. 38 കാരിയായ യുവതി 23കാരനായ യുവാവിന് വാഗ്ദാനംചെയ്ത ഓഫർ ആണ് കണ്ണ് തള്ളി പോകുന്നത്.
സ്ത്രീധനമായി 5 മില്യൺ യുവാൻ ആണ് യുവതി വരന് നൽകാമെന്ന് സമ്മതിച്ചത്. ഇത് ഇന്ത്യൻ രൂപ ഏകദേശം അഞ്ചു കോടിയോളം വരും. ചൈനയിലാണ് ആരെയും ഞെട്ടിക്കുന്ന ഈ വിവാഹം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാഹം ലോകശ്രദ്ധ ആകർഷിച്ചു. സമൂഹമാധ്യമങ്ങളിൽ ഇതിനോടകംതന്നെ ഇതിനെപ്പറ്റി വാർത്തകൾ പരന്നു. പലരും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി രേഖപ്പെടുത്തിയത്. തന്നെക്കാൾ 15 വർഷം ഇളയവനായ ഈ വ്യക്തിയുമായി.
യുവതി ഏറെനാളായി പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയുമായി. ഇതിനെ തുടർന്നാണ് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ വരന്റെ വീട്ടുകാർ ഇത്രയും പ്രായമുള്ള യുവതിയുമായി വിവാഹത്തിന് എതിർപ്പായിരുന്നു. തുടർന്ന് യുവതി തന്നെയാണ് സ്ത്രീധനമായി ഈ ഓഫർ മുന്നോട്ടുവച്ചത്. റിയൽ എസ്റ്റേറ്റ് വ്യവസായി കൂടിയായ ഈ യുവതി അതി സമ്പന്നയായ ഒരു യുവതിയായിരുന്നു. ഇതേതുടർന്ന് വിവാഹത്തിന് വരന്റെ വീട്ടുകാർ സമ്മതിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.