പാമ്പ് എന്ന് കേട്ടാലോ കണ്ടാലോ പേടിക്കുന്നവരാണ് കൂടുതൽ പേരും. ലോകത്തിലെ വിഷജന്തുക്കളിൽ പെട്ട ഇവ വളരെ അപകടകാരികളാണ്. പാമ്പുകളോട് അടുത്ത് ഇടപഴകാനും കളിക്കാനും ആരും മുതിരാറില്ല. അഥവാ ചെയ്താൽ തന്നെ അതീവ സുരക്ഷയോടെ മാത്രമേ അതിനു മുതിരുകയുള്ളൂ. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക.
പാമ്പിനെ തന്റെ വീട്ടിൽ വളർത്തിയിരുന്ന ഇയാൾ സ്നേഹം മൂത്ത് അതിനെ കല്യാണം കഴിച്ചു പിന്നീട് അതേ പാമ്പിന്റെ തന്നെ കടിയേറ്റ് മരിച്ചു. ലോക പ്രശസ്ത പാമ്പുപിടുത്തക്കാരൻ ആണ് ഇദ്ദേഹം. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ആണ് ഇദ്ദേഹം മരിക്കുന്നത്. പാമ്പ് പിടുത്തതിനിടെ മൂർഖന്റെ കടിയേറ്റ് ആശുപത്രിയിലായിരുന്നു ഇയാൾ. വീട്ടിലെ വളർത്തു പാമ്പ് പുനർജനിച്ച കൂട്ടുകാരി ആണെന്നായിരുന്നു ഇയാളുടെ വിശ്വാസം. നാലു പാമ്പുകളെയാണ് ഇദ്ദേഹം വീട്ടിൽ വളർത്തിയിരുന്നത്.
ഞാൻ പാമ്പിനെ വിവാഹം കഴിച്ചു എന്നു പറഞ്ഞു എന്റെ ഫോട്ടോ ഉപയോഗിച്ച് മാധ്യമങ്ങൾ കഥ ഉണ്ടാക്കി എന്നാണ് ഇദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഒരു ടെലിവിഷൻ പരിപാടിയിൽ പാമ്പിനെ ചുംബിച്ച് കയ്യടി വാങ്ങിയിരുന്നു ഇദ്ദേഹം. അഗ്നിശമനസേനയും ജീവനക്കാരനായ ഇദ്ദേഹത്തിന്റെ വാർത്ത ബ്രിട്ടീഷ് മാധ്യമങ്ങളിൽ വന്നതോടെയാണ് ഇദ്ദേഹം പ്രശസ്തി നേടിയത്. പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്നിശമനസേനാംഗങ്ങളെ പരിശീലിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.