വണ്ടി ഇടിച്ച കുഞ്ഞിനെ ഈ അമ്മ നായ ചെയ്തത് കണ്ടോ… കണ്ണു നിറയ്ക്കും

ഒരു അമ്മയുടെ യഥാർത്ഥ സ്നേഹം ഇവിടെ കാണാൻ കഴിയും. അമ്മയുടെ സ്നേഹം എന്ന് പറയുമ്പോൾ അത് മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും അങ്ങനെ തന്നെയാണ്. വണ്ടി ഇടിച്ച് ജീവനുവേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ട അമ്മ നായ ചെയ്തത് കണ്ടോ. ഒരു നിമിഷം കണ്ണു നിറഞ്ഞു പോകും ഈ കാഴ്ച കാണുമ്പോൾ. കണ്ണീരിൻ റെയും വേദനയുടെയും കരുണയുടെയും സഹാനുഭൂതിയുടെയും എല്ലാം വാർത്തകൾ മനുഷ്യർക്കിടയിൽ മാത്രമേ ഉള്ളൂ എന്ന് കരുതരുത്. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചാൽ അത് മനസ്സിലാക്കാവുന്നതേയുള്ളു.

ഇത്തരത്തിലുള്ള നിരവധി വാർത്തകൾ നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. എന്നാൽ ആരും അത്തരത്തിലുള്ള വാർത്തകളെ പറ്റി യഥാർത്ഥത്തിൽ ചിന്തിക്കാറില്ല. ഇത് മനുഷ്യർ ചെയ്യുകയാണെങ്കിൽ വലിയ വാർത്തകൾ ആയി മാറും. മൃഗങ്ങളുടെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആരും തന്നെ തിരിഞ്ഞു നോക്കാറില്ല. ഇത്തരത്തിൽ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് ഇവിടെ കാണാൻ കഴിയുക. മാതൃ സ്നേഹത്തിന്റെ യും കരുണയുടെയും നേർചിത്രമായി പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇത്.

https://youtu.be/XAUQj01bk04

ഒരു അമ്മ നായ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കയ്യടികൾ ഏറ്റുവാങ്ങുന്നത്. വാഹനം ഇടിച്ചു പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ അതുവഴി പോയ വാഹനങ്ങളുടെ പിന്നാലെ നിലവിളിച്ച് ഓടുകയാണ് ഈ നായ. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആ അമ്മയുടെ കരച്ചിൽ കണ്ടാൽ കണ്ടു നിൽക്കുന്നവരുടെ ഉള്ള് അലിഞ്ഞുപോകും. അത്രയേറെ ഹൃദയഭേദകമാണ് ഈ അമ്മയുടെ പ്രവർത്തി. ഒടുവിൽ ആ അമ്മയുടെ കുഞ്ഞിനെ രക്ഷിക്കാനുള്ള നെട്ടോട്ടം ഫലംകണ്ടു. വണ്ടിയിൽ എത്തിയ ചിലർ ആ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *