നമുക്ക് ചുറ്റിലും ദിനംപ്രതി നിരവധി ദാരുണമായ കാഴ്ചകൾ കാണാറുണ്ട്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും പ്രതികരിക്കണം എന്നില്ല. ഇത്തരത്തിലുള്ള നിരവധി ദയനീയ കാഴ്ചകൾ കാണുമെങ്കിലും എല്ലാവരും അവരുടെ സ്വന്തം കാര്യം നോക്കി പോവുകയാണ് പതിവ്. ഇന്നത്തെ കാലത്ത് കൂടുതലും സ്വാർത്ഥർ ആണെങ്കിലും. ഇന്നും മനസ്സാക്ഷി ഉള്ള കുറച്ചുപേരെങ്കിലും ലോകത്ത് ഉണ്ട് എന്ന് കാണിച്ചു തരുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക.
ജനിക്കുമ്പോൾ തന്നെ രണ്ടുകാലും ഇല്ലാതെ ജനിച്ച ഒരു പപ്പി കുട്ടിയുടെ ദയനീയ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഈ ദൃശ്യങ്ങൾ കണ്ടാൽ ആരുടെയും കണ്ണു നിറയ്ക്കും. ഇന്നത്തെ കാലത്ത് എല്ലാ സൗകര്യങ്ങളും സുഖഭോഗങ്ങളും ഉണ്ടായിട്ടും ഒരോ ചെറിയ കാര്യത്തിനുവേണ്ടി പരാതി പറയുന്ന ചിലരുണ്ട്. അത്തരത്തിൽ ഉള്ളവരെല്ലാം കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടെ കാണാൻ കഴിയുക.
മൃഗങ്ങളിൽ ആയാലും മനുഷ്യരിൽ ആയാലും ഭിന്നശേഷിക്കാർ ഒരുപാട് കാണാൻ കഴിയും. ഇവരിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ തീരാവുന്നതേയുള്ളൂ നമ്മുടെ ഈ ചെറിയ പ്രശ്നങ്ങൾ. എത്ര എത്ര വലിയ പോരായ്മകൾ പേറിയാണ് ഇവർ ഓരോരുത്തരും ഓരോ ദിവസങ്ങൾ തള്ളിനീക്കുന്നത്. എന്നാൽ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും ചെറിയ ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന ചിലരും നമ്മുടെ ഈ കൂട്ടത്തിൽ തന്നെയുണ്ട്.
ഇത്തരത്തിലുള്ളവർക്ക് എല്ലാം ചെറിയൊരു പാഠം കൂടിയാണ് ഇത്. രണ്ടു കാലുകളും ഇല്ലാത്ത ഈ നായക്കുട്ടിയെ ഉപേക്ഷിക്കാൻ അതിന്റെ ഉടമസ്ഥർ തയ്യാറായില്ല. മാത്രമല്ല ഒരു യൂണിവേഴ്സിറ്റി പുതിയതായി കണ്ടു പിടിച്ച ഒരു വീൽ ചെയർ തന്നെ ആ നായ്ക്കുട്ടിക്ക് ഉണ്ടാക്കി നല്കുകയായിരുന്നു. അത് പിടിപ്പിച്ചശേഷം അതിന് ട്രെയിനിങ് നൽകുന്ന ആളെയും വീഡിയോയിൽ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.