ക്ലാസിലെ ഏറ്റവും ഉഴപ്പനെ അന്വേഷിച്ചു ചെന്ന ടീച്ചർ കണ്ട ആ കാഴ്ച കണ്ടോ..!! കണ്ണു നിറയ്ക്കും ഉറപ്പ്…

ഒരു ആയിരം രൂപ തരുമോ ടീച്ചറെ. ക്ലാസിലെ ഏറ്റവും ഉഴപ്പൻ ആയ കുട്ടി. കൊടുക്കരുത് ടീച്ചറെ പിന്നെ ഇവൻ ക്ലാസിലേക്ക് വരില്ല ടീച്ചർക്ക് പിന്നെ കാശ് തരികയും ഇല്ല. ഇവന്റെ ആവശ്യം കേട്ടുകൊണ്ടു വന്ന മറ്റൊരു ടീച്ചർ പറഞ്ഞു. അവൻ ദയനീയമായി എന്നെ നോക്കി ഉറപ്പായും തരും ടീച്ചർ അവൻ പറഞ്ഞു. ഞാൻ പൈസ എടുത്തു കൊടുത്തു. അവൻ അതു വാങ്ങി ഓടി. ദിവസങ്ങൾ എത്ര കഴിഞ്ഞിട്ടും അവനെ ക്ലാസിൽ കണ്ടില്ല. ഇനി അവൻ എന്നെ പറ്റിച്ചത് ആയിരിക്കുമോ. പിന്നീട് ഒരു ദിവസം വഴിയിൽ വെച്ച് ഞാൻ അവനെ കണ്ടു. എന്നെ കണ്ടതും അവൻ എന്റെ അടുത്തേക്ക് ഓടി വന്നു ടീച്ചർ എന്തേ ഇവിടെ.

എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ നാളത്തെ പണി കൂടി കഴിഞ്ഞാൽ പൈസ കിട്ടും പൈസ കിട്ടിയാൽ ഉടനെ ടീച്ചറുടെ കടം വീട്ടാം. കുട്ടി എന്താ ക്ലാസ്സിൽ വരാത്തത് ഞാൻ ചോദിച്ചു. ഞാൻ ഇനി വരുന്നില്ല ടീച്ചറെ അന്ന് അമ്മയ്ക്ക് സുഖം ഇല്ലാത്തതുകൊണ്ടാണ് ഞാൻ ടീച്ചറുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയത്. പക്ഷേ അമ്മ പോയി. അതു പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. അവനോട് എന്ത് പറയണമെന്നറിയാതെ നിസ്സഹായയായി ഞാൻ നിന്നു. ഒരു കടയിൽ ജോലിക്ക് നിൽക്കുന്നുണ്ട് ടീച്ചറെ. പെങ്ങളെ കഷ്ടപ്പെടാതെ നോക്കണം അതിന് ആ ജോലി തന്നെ ധാരാളം.

നീ പഠിക്കണം ഞാൻ അത്രയും പറഞ്ഞപ്പോൾ അതൊന്നും നടപ്പില്ല ടീച്ചർ എന്ന് അവൻ പറഞ്ഞു. എങ്കിലും ഞാൻ നിർബന്ധിച്ചത് കൊണ്ട് അവൻ അതിനു വഴങ്ങി. പരീക്ഷയിൽ മറ്റെല്ലാവരെയും പിന്തള്ളിക്കൊണ്ട് ഉയർന്ന മാർക്കിൽ തന്നെ അവൻ വിജയിച്ചു. അങ്ങനെയിരിക്കെ വിദേശത്തുള്ള ഭർത്താവിന്റെ നിർബന്ധപ്രകാരം ഞാനും മക്കളും വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്. നന്നായി പഠിക്കണം എന്റെ പ്രാർത്ഥന ഉണ്ടാകും വേറെ ഒന്നും എനിക്ക് അവനോട് പറയാൻ ഉണ്ടായിരുന്നില്ല. അവന്റെ പഠനാവശ്യത്തിനായി കുറച്ചു പണം കൂട്ടുകാരിയുടെ കയ്യിൽ കൊടുത്തിരുന്നു. അവന്റെ കാര്യങ്ങൾ നോക്കാനും ഏൽപ്പിച്ചു.

വർഷങ്ങൾ കടന്നുപോയി. ഭർത്താവ് മരിച്ചു കഷ്ടപ്പെട്ട് അറിയാതെ വളർത്തിയ മക്കൾക്ക് താൻ ഒരു ഭാരമായി. അമ്മയെ ആര് നോക്കും എന്ന കാര്യത്തിൽ മക്കൾ തമ്മിൽ കലഹം ആയി. ഒടുവിൽ നാട്ടിൽ വൃദ്ധസദനത്തിൽ ആക്കാമെന്ന് തീരുമാനമായി. എതിർത്തൊന്നും പറഞ്ഞില്ല. എന്നെപ്പോലെ ഒരുപാട് അമ്മമാർ അവിടെ ഉണ്ടായിരുന്നു. ടീച്ചർക്ക് ഒരു വിസിറ്റർ ഉണ്ട് പെട്ടെന്ന് ഒരു ദിവസം ഒരാൾ വന്നു പറഞ്ഞു. അത് മറ്റാരുമായിരുന്നില്ല പണ്ട് ഞാൻ പഠിപ്പിച്ച ആ ഉഴപ്പൻ കുട്ടിയായിരുന്നു. അവനിപ്പോൾ ഡോക്ടറാണ്. അവൻ എന്റെ കൈ മുറുകെ പിടിച്ചു എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരു അമ്മയ്ക്ക് നൽകാൻ കരുതിവെച്ച മുഴുവൻ സ്നേഹവും അവന്റെ ആ കണ്ണുകളിൽ ഉണ്ടായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *