ഗൾഫിൽ എത്തിയ മകൻ കണ്ടത് കണ്ണ് നിറയ്ക്കുന്ന കാഴ്ച… പിന്നെ സംഭവിച്ചത് കണ്ടോ..!!

കേരളത്തിൽ ഒരു പ്രവാസി എങ്കിലും ഇല്ലാത്ത കുടുംബം ഉണ്ടാകില്ല. വായിക്കുന്ന ആരുടെയും കണ്ണ് നിറക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ. എനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ പോയതാണ് അച്ഛൻ. രണ്ട് മൂന്ന് വർഷത്തിലൊരിക്കൽ അച്ഛൻ ലീവിന് വരും. എന്നാൽ അച്ഛനോട് വലിയ അടുപ്പമൊന്നും എനിക്ക് തോന്നാറില്ല ആയിരുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം. അങ്ങനെ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഉടനെ അച്ഛൻ എനിക്ക് വിസ ശരിയാക്കി. ദുബായിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ഒരു ജോലി.

നാടും വീടും അമ്മയെയും പിരിയുക എന്നത് ഹൃദയഭേദകമായ ഒന്നായിരുന്നു. എങ്കിലും അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ദുബായിലെത്തി. എന്നെ കാത്ത് അച്ഛൻ അവിടെ ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്യാൻ പോകുന്ന കമ്പനിയുടെ താമസസ്ഥലത്ത് എന്നെക്കൊണ്ട് വിട്ട് അച്ഛൻ തിരിച്ചു പോയി. എസി മുറിയിലുള്ള ജോലി അത്യാധുനിക സൗകര്യങ്ങളോടെ ഉള്ള താമസം എല്ലാം ഉണ്ടായിട്ടും നാടുവിട്ട തിന്റെ സങ്കടം എന്നെ വല്ലാതെ അലട്ടിയിരുന്നു. അമ്മയെ പിരിഞ്ഞിട്ട് ഇല്ലാത്ത എന്നോട് അച്ഛൻ ചെയ്തത് വല്ലാത്ത ക്രൂരതയായി പോയി.

ഇവിടെ കൊണ്ടു വന്നിട്ട് ഒരാഴ്ചയായി ഇതുവരെയായിട്ടും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല ചിന്തകളിൽ അച്ഛനോടുള്ള ദേഷ്യം കൂടി വന്നു. സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ അച്ഛന്റെ കൂട്ടുകാരനെ വിളിച്ചു. അയാൾ ഇവിടെ അടുത്ത് തന്നെയാണ് താമസം. ഞാൻ ഇക്കയോട് കാര്യങ്ങൾ പറഞ്ഞു. എന്നാൽ ഇക്ക എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. എന്നാൽ ഞാൻ അതിൽ വഴങ്ങിയില്ല. ഞാൻ പോയേ പറ്റൂ എന്ന് ഉറപ്പിച്ചു. തുടർന്ന് അച്ഛനെ കാണാൻ പുറപ്പെട്ടു.

രണ്ടുമണിക്കൂർ യാത്രയ്ക്ക് ശേഷം ഒരു ലേബർ ക്യാമ്പിൽ വണ്ടി നിർത്തി. അവിടെ കണ്ടത് കണ്ണു നിറയ്ക്കുന്ന കാഴ്ചയായിരുന്നു. നിരത്തിയിട്ടിരിക്കുന്ന കട്ടിലുകൾ ഒരാൾക്ക് കഷ്ടിച്ച് മാത്രം നടക്കാവുന്ന അകലത്തിൽ ഇട്ടിരിക്കുന്നു. കഴിഞ്ഞ 25 കൊല്ലമായി എന്റെ അച്ഛൻ ജീവിച്ച ലോകം ഞാൻ നോക്കി കാണുകയായിരുന്നു. അമ്പരപ്പ് മാറും മുൻപേ മുറിയുടെ വാതിൽക്കൽ അച്ഛന്റെ ശബ്ദം. മുഷിഞ്ഞ വേഷം ആണ്. ഇങ്ങനെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. അന്ന് ഞാൻ തീരുമാനിച്ചു കുടുംബത്തിനുവേണ്ടി ഈ മരുഭൂമിയിൽ ജീവിതം ഹോമിച്ച എന്റെ അച്ഛൻ ഇനി വിശ്രമിക്കട്ടെ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *