തെറ്റ് പറ്റുക എന്നത് സഹജമാണ് എന്നാൽ ഇങ്ങനെയൊക്കെ തെറ്റു പറ്റുമോ എന്ന് ചിന്തിച്ചുപോകും ഈ വാർത്ത കേട്ടാൽ. ബിഹാറിൽ ആണ് ഈ സംഭവങ്ങൾ നടക്കുന്നത്. 65 കാരി 18 മാസത്തിനുള്ളിൽ എട്ടു കുട്ടികൾക്ക് ജന്മം നൽകിയെന്നാണ് സർക്കാർ രേഖകൾ. 18 മാസത്തിനുള്ളിൽ എട്ടു കുട്ടികളുടെ അമ്മയായി സർക്കാർ രേഖകളിൽ പറയുന്നു.
ദേശീയ ആരോഗ്യ മിഷന് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കുന്നതിനു വേണ്ടി നോക്കിയപ്പോഴാണ് ഈ കാര്യങ്ങൾ അറിയുന്നത്. 21 വർഷം മുൻപാണ് ഈ അമ്മയ്ക്ക് ഒരു മകൻ ജനിക്കുന്നത്. പദ്ധതിത്തുക ലഭിച്ചപ്പോഴാണ് അധികൃതരോട് കാര്യങ്ങൾ തിരക്കിയത്. രേഖകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
പണം തിരിച്ചു നൽകിയ ഈ സ്ത്രീ തന്നെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും വിവരങ്ങൾ തെറ്റാണെന്നും പറഞ്ഞു. ജില്ലയിൽ അമ്പതിലധികം സ്ത്രീകൾ പദ്ധതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ മറ്റൊരു സ്ത്രീയുടെയും വിചിത്രമായ രേഖ ഈ കൂട്ടത്തിൽ ഉണ്ട്. സംഭവത്തിൽ സംശയിച്ച് ഇരിക്കുകയാണ് ഉദ്യോഗസ്ഥർ. സംഭവം വിചിത്ര മാണെന്നും എങ്ങനെ സംഭവിച്ചു എന്നും വ്യക്തമല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.